കോലുമിട്ടായി പ്രതിഫല വിവാദം; ബാലതാരത്തിന്റെ ആരോപണം നിഷേധിച്ച് നിര്‍മാതാവും സംവിധായകനും

കോലുമിട്ടായി എന്ന ചിത്രത്തില് അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്കിയില്ലെന്ന ബാലതാരം ഗൗരവ് മേനോന്റെ ആരോപണം നിഷേധിച്ച് സിനിമയുടെ അണിയറ പ്രവര്ത്തകര്. നിര്മാതാവ് അഭിജിത്ത് അശോകന്, സംവിധായകന് അരുണ് വിശ്വന് എന്നിവരാണ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് ധാരണയനുസരിച്ചാണ് ഗൗരവ് ചിത്രത്തില് എത്തിയതെന്നും അഭിജിത്ത് പറഞ്ഞു.
 | 

കോലുമിട്ടായി പ്രതിഫല വിവാദം; ബാലതാരത്തിന്റെ ആരോപണം നിഷേധിച്ച് നിര്‍മാതാവും സംവിധായകനും

കൊച്ചി: കോലുമിട്ടായി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന ബാലതാരം ഗൗരവ് മേനോന്റെ ആരോപണം നിഷേധിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നിര്‍മാതാവ് അഭിജിത്ത് അശോകന്‍, സംവിധായകന്‍ അരുണ്‍ വിശ്വന്‍ എന്നിവരാണ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് ധാരണയനുസരിച്ചാണ് ഗൗരവ് ചിത്രത്തില്‍ എത്തിയതെന്നും അഭിജിത്ത് പറഞ്ഞു.

ഗൗരവ് നല്ല നടനാണ്. എന്നാല്‍ മാതാപിതാക്കളാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്ന ആരോപണവും അഭിജിത്ത് ഉന്നയിച്ചു. താന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഹൃദത്തിന്റെ പേരില്‍ എടുത്ത സിനിമയാണ് ഇത്. അഞ്ച് ലക്ഷം രൂപ ബജറ്റ് എന്നു കരുതി ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തന്റെ വീട്ടില്‍ നിന്നാണ് ഭക്ഷണം പോലും കൊണ്ടുപോയിരുന്നത്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് ഈ ചിത്രം ചെയ്തതെന്നും അഭിജിത്ത് പറഞ്ഞു.

പുതിയ കുട്ടികളെ വെച്ച് സിനിമയെടുക്കാമെന്നാണ് കരുതിയത്. ഗൗരവിന്റെ അച്ഛന്റെ സുഹൃത്ത് സമീപിക്കുകയും അദ്ദേഹം വഴി ഗൗരവിനോട് കഥ പറയുകയുമായിരുന്നു. പ്രതിഫലം നല്‍കാനുള്ള അവസ്ഥയല്ലെന്ന് പറഞ്ഞപ്പോള്‍ ഗൗരവിന്റെ മാതാപിതാക്കള്‍ അത് സമ്മതിച്ചു. ഗൗരവിന്റെ മാതാപിതാക്കള്‍ സെറ്റിലുള്ള പലരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി പല കുട്ടികളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

ചിത്രത്തിന് ലാഭമുണ്ടായിട്ടില്ലെന്ന് സംവിധായകന്‍ അരുണ്‍ വിശ്വന്‍ പറഞ്ഞു. ലാഭമുണ്ടായാല്‍ അതിന് അര്‍ഹത നിര്‍മാതാവിനാണ്. അഞ്ചുലക്ഷം രൂപയാണ് ഗൗരവ് പ്രതിഫലമായി ആവശ്യപ്പെടുന്നത്. സിനിമയില്‍ അഭിനയിച്ച ആരുമായും കരാറുകള്‍ വച്ചിട്ടില്ല. എന്നാല്‍ ഗൗരവിന്റെ മാതാപിതാക്കളെ നേരത്തേ അറിയാമായിരുന്നതിനാല്‍ ഇവരുമായി കരാര്‍ വെക്കുകയായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.