എല്ലാവരും പറഞ്ഞു ‘നിന്റെ ഭാവി പോയി’, ഷക്കീല പറഞ്ഞു ‘നിങ്കള്‍ ക്ലിക്കാവും’; ‘എ’പ്പട നായകന്‍ മലയാളത്തില്‍ ഹീറോ ആയ കഥ പറഞ്ഞ് കൂട്ടിക്കല്‍ ജയചന്ദ്രന്‍

‘എ’ സര്ട്ടിഫിക്കറ്റ് സിനിമയില് നായകനായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയില് നായകനായ തന്റെ കഥ പങ്കുവെച്ച് കൂട്ടിക്കല് ജയചന്ദ്രന്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് തന്റെ അനുഭവം ജയചന്ദ്രന് പങ്കുവെച്ചത്. രാസലീല എന്ന ഷക്കീല നായികയായ ചിത്രത്തില് കോമഡി ചെയ്യാന് വിളിച്ച തന്നോട് നായകനാകാമോ എന്ന് സംവിധായകന് ചോദിച്ചു. ഞാന് അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില് കൈയ്യോടിച്ച്
 | 
എല്ലാവരും പറഞ്ഞു ‘നിന്റെ ഭാവി പോയി’, ഷക്കീല പറഞ്ഞു ‘നിങ്കള്‍ ക്ലിക്കാവും’; ‘എ’പ്പട നായകന്‍ മലയാളത്തില്‍ ഹീറോ ആയ കഥ പറഞ്ഞ് കൂട്ടിക്കല്‍ ജയചന്ദ്രന്‍

‘എ’ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയില്‍ നായകനായ തന്റെ കഥ പങ്കുവെച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഫെയിസ്ബുക്ക് പോസ്റ്റിലാണ് തന്റെ അനുഭവം ജയചന്ദ്രന്‍ പങ്കുവെച്ചത്. രാസലീല എന്ന ഷക്കീല നായികയായ ചിത്രത്തില്‍ കോമഡി ചെയ്യാന്‍ വിളിച്ച തന്നോട് നായകനാകാമോ എന്ന് സംവിധായകന്‍ ചോദിച്ചു. ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കള്‍ ക്ലിക്കാവും!’

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ ‘കോമഡി ടൈം’ എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി ‘കൂട്ടിക്കല്‍ ജയചന്ദ്രന്‍’ ജനിച്ചു. വീണ്ടും ‘ചിരിക്കുടുക്ക’ യില്‍ നായകനായി! ‘അ’ പ്പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ‘ഷക്കീല’ യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി എന്ന് ജയചന്ദ്രന്‍ കുറിച്ചു.

പോസ്റ്റ് വായിക്കാം

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! ‘രാസലീല’യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിൻെറ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കൾ ക്ലിക്കാവും!’
പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ‘കോമഡി ടൈം’ എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി ‘കൂട്ടിക്കൽ ജയചന്ദ്രൻ’ ജനിച്ചു. വീണ്ടും ‘ചിരിക്കുടുക്ക’ യിൽ നായകനായി! ‘A’ പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ‘ഷക്കീല’ യ്ക്കും എൻ്റെ പ്രേക്ഷകർക്കും നന്ദി.

എൻ്റെ പ്രിയ നായികയ്ക്ക് പിറന്നാൾ

ആശംസകൾ

…യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും…

Posted by Koottickal Jayachandran on Friday, November 20, 2020