കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചു

നടിയെ ആക്രമിച്ച കേസില് റിമാന്ഡില് കഴിയുന്ന ദിലീപിനെ കെപിഎസി ലളിത സന്ദര്ശിച്ചു. ആലുവ സബ്ജയിലില് എത്തിയാണ് കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ കൂടിയായ കെപിഎസി ലളിത ദിലീപിനെ കണ്ടത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് ഇന്ന് ദിലീപിന്റെ ജാമ്യാപേക്ഷയില് വാദം പൂര്ത്തിയായിരുന്നു. തിങ്കളാഴ്ചയാണ് വിധി.
 | 

കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചു. ആലുവ സബ്ജയിലില്‍ എത്തിയാണ് കേരള സംഗീത നാടക അക്കാഡമി അദ്ധ്യക്ഷ കൂടിയായ കെപിഎസി ലളിത ദിലീപിനെ കണ്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. തിങ്കളാഴ്ചയാണ് വിധി.

ഓണത്തോടനുബന്ധിച്ച് ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി പേരാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. ഗണേഷ്‌കുമാര്‍ എംഎല്‍എയും കേസില്‍ സാക്ഷിയായ നാദിര്‍ഷയും ആലുവ ജയിലില്‍ എത്തിയിരുന്നു. സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ സന്ദര്‍ശിക്കാന്‍ എത്തിയ സാഹചര്യത്തില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.