പേരിടല്‍ മത്സരത്തില്‍ പുലിവാല് പിടിച്ച് കൊച്ചി മെട്രോ; കുമ്മനാന എന്ന പേരിനു വേണ്ടി റേറ്റിംഗ് യുദ്ധം

കൊച്ചി മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേരിടാനുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വാഗ്ദാനത്തില് പുലിവാല് പിടിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഏറ്റവും കൂടുതല് ലൈക്കും കമന്റുകളും കിട്ടുന്ന പേര് ആനയ്ക്ക് ഇടാമെന്ന വാഗ്ദാനം പാലിക്കണമെന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കള് ആവശ്യപ്പെടുന്നത്. എന്നാല് ഏറ്റവും കൂടുതല് ലൈക്ക് കിട്ടിയതാകട്ടെ കുമ്മനാന എന്ന പേരിനും. ഈ പേര് തന്നെ ആനയ്ക്ക് ഇടണമെന്ന് ആവശ്യപ്പെട്ട് പേജില് റേറ്റിംഗ് യുദ്ധവും തുടങ്ങിക്കഴിഞ്ഞു.
 | 

പേരിടല്‍ മത്സരത്തില്‍ പുലിവാല് പിടിച്ച് കൊച്ചി മെട്രോ; കുമ്മനാന എന്ന പേരിനു വേണ്ടി റേറ്റിംഗ് യുദ്ധം

കൊച്ചി മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേരിടാനുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വാഗ്ദാനത്തില്‍ പുലിവാല് പിടിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഏറ്റവും കൂടുതല്‍ ലൈക്കും കമന്റുകളും കിട്ടുന്ന പേര് ആനയ്ക്ക് ഇടാമെന്ന വാഗ്ദാനം പാലിക്കണമെന്നാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയതാകട്ടെ കുമ്മനാന എന്ന പേരിനും. ഈ പേര് തന്നെ ആനയ്ക്ക് ഇടണമെന്ന് ആവശ്യപ്പെട്ട് പേജില്‍ റേറ്റിംഗ് യുദ്ധവും തുടങ്ങിക്കഴിഞ്ഞു.

ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കിക്കൊണ്ട് ഈ ആവശ്യമുന്നയിക്കുന്നത് നിരവധി പേരാണ്. നോട്ടിഫിക്കേഷനിലൂടെ വിവരമറിഞ്ഞ് ഏറെയാളുകള്‍ ഇപ്പോള്‍ പേജിന്റെ റേറ്റിംഗ് കൂട്ടിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് പറയാന്‍ ഒരു കാര്യമേയുള്ളു. ആനയ്ക്ക് തങ്ങളാവശ്യപ്പെട്ട പേരിട്ടില്ലെങ്കില്‍ സിംഗിള്‍ സ്റ്റാര്‍ റേറ്റിംഗിലെത്തിക്കുമെന്നാണ് ആ ഭീഷണി. വാക്കു പാലിച്ചില്ലെങ്കില്‍ മലയാളികളുടെ തനി സ്വഭാവം കാണിക്കുമെന്നും ഇവര്‍ പറയുന്നു.

റിപ്പബ്ലിക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നടത്തിയ നെഗറ്റീവ് റേറ്റിംഗ് പൊങ്കാലയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. പേര് നിര്‍ദേശിക്കാനുള്ള മത്സരം പ്രഖ്യാപിച്ച പോസ്റ്റില്‍ ലിജേ വര്‍ഗീസ് എന്നയാള്‍ നിര്‍ദേശിച്ച പേരാണ് സോഷ്യല്‍ മീഡയില്‍ ചിരി നിറച്ചത്. ഈ കമന്റിന് 25,000ത്തിലേറെ ലൈക്കുകള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു.