അബദ്ധം തിരുത്താനിറങ്ങിയ കുമ്മനവും പെട്ടു; സിപിഎമ്മിനെതിരെ നല്‍കിയ ട്വീറ്റില്‍ പോക്‌സോ ‘പോസ്‌കോ’ ആയി

ശോഭ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല് ചര്ച്ചയില് അബദ്ധങ്ങള് വിളിച്ചു പറഞ്ഞതിനെത്തുടര്ന്ന് തിരുത്താനിറങ്ങിയ കുമ്മനം രാജശേഖരനും അബദ്ധം പിണഞ്ഞു. സിപിഎം നേതാവ് 17കാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്ന വാര്ത്തയുടെ ട്വിറ്ററില് പങ്കുവെച്ചപ്പോളാണ് കുമ്മനത്തിന് അബദ്ധം പറ്റിയത്. ഷാജഹാന് എന്ന സിപിഎം നേതാവിനെതിരെ കുട്ടികള്ക്കെതിരായ ലൈംഗികാതിക്രമങ്ങള് തടയാനുള്ള പോക്സോ നിയമം ചുമത്തിയെന്ന ട്വീറ്റില് 'പോസ്കോ' എന്നാണ് കുമ്മനം ചേര്ത്തത്.
 | 

അബദ്ധം തിരുത്താനിറങ്ങിയ കുമ്മനവും പെട്ടു; സിപിഎമ്മിനെതിരെ നല്‍കിയ ട്വീറ്റില്‍ പോക്‌സോ ‘പോസ്‌കോ’ ആയി

ശോഭ സുരേന്ദ്രന്‍ മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ അബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് തിരുത്താനിറങ്ങിയ കുമ്മനം രാജശേഖരനും അബദ്ധം പിണഞ്ഞു. സിപിഎം നേതാവ് 17കാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്ന വാര്‍ത്തയുടെ ട്വിറ്ററില്‍ പങ്കുവെച്ചപ്പോളാണ് കുമ്മനത്തിന് അബദ്ധം പറ്റിയത്. ഷാജഹാന്‍ എന്ന സിപിഎം നേതാവിനെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോക്‌സോ നിയമം ചുമത്തിയെന്ന ട്വീറ്റില്‍ ‘പോസ്‌കോ’ എന്നാണ് കുമ്മനം ചേര്‍ത്തത്.

തെറ്റാണെന്ന് മനസിലായതോടെ പിന്നീട് ഇത് തിരുത്തി. ഫേസ്ബുക്കിലും ഈ ട്വീറ്റ് കുമ്മനം ഷെയര്‍ ചെയ്തിരുന്നു. ഇതിലും സമാനമായ പിഴവുണ്ടായിരുന്നു. ഈ പോസ്റ്റിലും പിന്നീട് തിരുത്ത് വരുത്തിയിട്ടുണ്ട്.