സ്വര്‍ണ്ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് പടക്കം പൊട്ടുന്ന കയ്യടി; ബഹിഷ്‌കരിച്ചവര്‍ക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശേരി

ദേശീയ ചലച്ചിത്ര അവാര്ഡ് വിതരണച്ചടങ്ങ് ബഹിഷ്കരിച്ചവര്ക്ക് പിന്തുണയുമായി സംവിധായകന് ലിജോ ജോസ് പെല്ലിശേരി. സ്വര്ണ്ണപ്പൊതി വലിച്ചെറിഞ്ഞവര്ക്ക് പടക്കം പൊട്ടുന്ന കയ്യടിയെന്ന് ഫേസ്ബുക്ക് പോസ്റ്റില് ലിജോ പറഞ്ഞു. കലാകാരന് തിരസ്കരിച്ച അവാര്ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില് കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. അപമാനിക്കപ്പെട്ട കലാകാരന്മാര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
 | 

സ്വര്‍ണ്ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് പടക്കം പൊട്ടുന്ന കയ്യടി; ബഹിഷ്‌കരിച്ചവര്‍ക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശേരി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. സ്വര്‍ണ്ണപ്പൊതി വലിച്ചെറിഞ്ഞവര്‍ക്ക് പടക്കം പൊട്ടുന്ന കയ്യടിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ലിജോ പറഞ്ഞു. കലാകാരന്‍ തിരസ്‌കരിച്ച അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും. അപമാനിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് വായിക്കാം

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി
സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. കാറി നീട്ടിയൊരു തുപ്പ്
മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത്.

ഉരുക്കിന്റെ കോട്ടകള്‍,
ഉറുമ്പുകള്‍ കുത്തി മറിക്കും.
കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം,
പൊടിപൊടിയായ് തകര്‍ന്നമരും.

അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക്
ഐക്യദാര്‍ഢ്യം.