ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഓസ്‌കാറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്കാറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
 | 
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഓസ്‌കാറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഓസ്‌കാറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ഭാഷാ സിനിമ കാറ്റഗറിയിലേക്കാണ് ജല്ലിക്കട്ട മത്സരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 14 അംഗ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ ഉള്‍പ്പെടെ 27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കട്ട് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാറില്‍ എന്‍ട്രി നേടിയിരിക്കുന്നത്.

ഏപ്രില്‍ 25നാണ് 93-ാമത് അക്കാഡമി അവാര്‍ഡുകള്‍ ലോസ് ആന്‍ജലസില്‍ വെച്ച് പ്രഖ്യാപിക്കുന്നത്. സാധാരണ ഫെബ്രുവരിയില്‍ നടത്താറുള്ള അവാര്‍ഡ് പ്രഖ്യാപനം ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് മാസം മാറ്റിവെച്ചിരിക്കുകയാണ്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കി ഹരീഷും ആര്‍.ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ദീപു തോമസ് എഡിറ്റിംഗും നിര്‍വഹിച്ചു.