ഇതരമതസ്ഥനെ വിവാഹം കഴിച്ച മുസ്ലീം യുവതിയുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്

ക്രിസ്ത്യന് വിഭാഗത്തില് നിന്നുള്ളയാളെ വിവാഹം കഴിച്ച മുസ്ലിം യുവതിക്കും കുടുംബത്തിനും മഹല്ല് കമ്മിറ്റിയുടെ വിലക്ക്. മലപ്പുറം, പെരിന്തല്മണ്ണ കുന്നുമ്മേല് യൂസഫിന്റെ കുടുംബത്തിനാണ് മഹല്ല് കമ്മിറ്റി വിലക്ക് ഏര്പ്പെടുത്തിയത്. കൊണ്ടിപ്പറമ്പ് മദാറുല് ഇസ്ലാം സംഘം ഇത് മഹല്ല് അംഗങ്ങളെ അറിയിച്ചു.
 | 

ഇതരമതസ്ഥനെ വിവാഹം കഴിച്ച മുസ്ലീം യുവതിയുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്

മലപ്പുറം: ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ച മുസ്ലിം യുവതിക്കും കുടുംബത്തിനും മഹല്ല് കമ്മിറ്റിയുടെ വിലക്ക്. മലപ്പുറം, പെരിന്തല്‍മണ്ണ കുന്നുമ്മേല്‍ യൂസഫിന്റെ കുടുംബത്തിനാണ് മഹല്ല് കമ്മിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്. കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘം ഇത് മഹല്ല് അംഗങ്ങളെ അറിയിച്ചു.

മഹല്ലിലെ ഒരു മെംബര്‍ ആയ കുന്നുമ്മല്‍ യൂസഫ് എന്നയാളുടെ മകളെ ഒരു അമുസ്ലീമുമായി വിവാഹം നടത്തിയിരിക്കുന്നതിനാല്‍ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ല എന്ന് 18-ാം തിയതി ചേര്‍ന്ന മഹല്ല് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു എന്നാണ് അംഗങ്ങളെ അറിയിച്ചിരിക്കുന്നത്.

ഇതരമതസ്ഥനെ വിവാഹം കഴിച്ച മുസ്ലീം യുവതിയുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്

അതേ സമയം വിലക്ക് ലംഘിച്ച് യൂസഫിന്റെ മകള്‍ ജസീലയുടെ വിവാഹം ഇന്നലെ നടന്നു. ടിസോ ടോമിയാണ് വരന്‍. മഹല്ല് കമ്മിറ്റിയുടെ വിലക്ക് മറികടന്ന് നൂറ്കണക്കിനാളുകള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി.