ഹോസ്റ്റലിന് മുന്നില്‍ അവയവ പ്രദര്‍ശനം; യുവാവിനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു, വീഡിയോ

വിമണ്സ് ഹോസ്റ്റലിന് മുന്നില് നിന്ന് ലൈംഗിക അവയവ പ്രദര്ശനം നടത്തിയ യുവാവിനെ പെണ്കുട്ടികള് കൈകാര്യം ചെയ്തു. കൊച്ചി മഹാരാജാസ് കോളേജിലാണ് സംഭവം. ഇയാള് ഹോസ്റ്റലിന് മുന്നില് സ്ഥിരമായി വസ്ത്രങ്ങളുരിഞ്ഞ് ശരീര പ്രദര്ശനം നടത്താറുണ്ടെന്ന് പെണ്കുട്ടികള് പറയുന്നു. ഇക്കാര്യത്തില് കോളേജ് അധികൃതര്ക്ക് പരാതിയും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്ഥിരമായി ശല്യം ചെയ്യാന് തുടങ്ങിയതോടെ ഇയാളെ പിടികൂടാന് ഹോസ്റ്റലിലെ താമസക്കാര് തീരുമാനിക്കുകയായിരുന്നു.
 | 
ഹോസ്റ്റലിന് മുന്നില്‍ അവയവ പ്രദര്‍ശനം; യുവാവിനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു, വീഡിയോ

കൊച്ചി: വിമണ്‍സ് ഹോസ്റ്റലിന് മുന്നില്‍ നിന്ന് ലൈംഗിക അവയവ പ്രദര്‍ശനം നടത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു. കൊച്ചി മഹാരാജാസ് കോളേജിലാണ് സംഭവം. ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ സ്ഥിരമായി വസ്ത്രങ്ങളുരിഞ്ഞ് ശരീര പ്രദര്‍ശനം നടത്താറുണ്ടെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ഇക്കാര്യത്തില്‍ കോളേജ് അധികൃതര്‍ക്ക് പരാതിയും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്ഥിരമായി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇയാളെ പിടികൂടാന്‍ ഹോസ്റ്റലിലെ താമസക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ ഹോസ്റ്റലിന് പിന്നിലെത്തിയ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് ഇയാളുടെ മുഖം ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതേതുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ ഇയാള്‍ക്കായി വിദ്യാര്‍ത്ഥികള്‍ തെരച്ചിലും നടത്തിയിരുന്നു. തുടര്‍ന്ന് എറണാകുളം ടൗണില്‍ വെച്ച് ഇയാളെ വിദ്യാര്‍ത്ഥികള്‍ പിടികൂടി ക്യാംപസിലെത്തിച്ചു. അവിടെ വെച്ച് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഇയാളെ കൈകാര്യം ചെയ്യുകയും ചെയ്തു. ”ഇനിമേലാല്‍ പെണ്‍കുട്ട്യോളോട് ഇമ്മാതിരി തോന്ന്യാസം കാണിക്കരുത്” മുന്നറിയിപ്പും നല്‍കിയാണ് ഇയാളെ പോലീസിന് കൈമാറിയത്.

വീഡിയോ കാണാം.

"ഇനിമേലാൽ പെൺകുട്ട്യോളോട് ഇമ്മാതിരി തോന്ന്യാസം കാണിക്കരുത്"… Aparna മെസ്സ് സെക്രട്ടറി അപ്പു ചേച്ചി മാസ്സ് <3 #Maharajas #മഹാരാജാസ്

Posted by Erfan Ebrahim Sait on Tuesday, March 19, 2019