എട്ടാം ക്ലാസ് മലയാളം പാഠപുസ്തകത്തില്‍ എഴുത്തുകാരിയുടെ ചിത്രം മാറി നല്‍കി

പാഠപുസ്തകങ്ങള് വൈകിയതിനേത്തുടര്ന്നുണ്ടായ വിവാദങ്ങള്ക്കു പിന്നാലെ പുസ്തകങ്ങളിലെ പിഴവുകളും വിവാദമാകുന്നു. എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില് എഴുത്തുകാരി പ്രിയ എ.എസിന്റെ ഫോട്ടോക്കു പകരം നല്കിയത് ഇംഗ്ലീഷ് എഴുത്തുകാരി പ്രിയ ഛാബ്രിയയുടെ ചിത്രം. പുസ്തകത്തിന്റെ നാലര ലക്ഷം കോപ്പികള് അച്ചടി പൂര്ത്തിയായതിനു ശേഷമാണ് തെറ്റായ ചിത്രം നല്കിയത് ശ്രദ്ധയില്പ്പെട്ടത്. 5,22,200 പുസ്തകങ്ങളാണ് അച്ചടിക്കാന് ഉദ്ദേശിക്കുന്നത്. എസ്സിഇആര്ടി ആണ് പുസ്തകം തയാറാക്കിയത്.
 | 
എട്ടാം ക്ലാസ് മലയാളം പാഠപുസ്തകത്തില്‍ എഴുത്തുകാരിയുടെ ചിത്രം മാറി നല്‍കി

തിരുവനന്തപുരം: പാഠപുസ്തകങ്ങള്‍ വൈകിയതിനേത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ പുസ്തകങ്ങളിലെ പിഴവുകളും വിവാദമാകുന്നു. എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ എഴുത്തുകാരി പ്രിയ എ.എസിന്റെ ഫോട്ടോക്കു പകരം നല്‍കിയത് ഇംഗ്ലീഷ് എഴുത്തുകാരി പ്രിയ ഛാബ്രിയയുടെ ചിത്രം. പുസ്തകത്തിന്റെ നാലര ലക്ഷം കോപ്പികള്‍ അച്ചടി പൂര്‍ത്തിയായതിനു ശേഷമാണ് തെറ്റായ ചിത്രം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടത്. 5,22,200 പുസ്തകങ്ങളാണ് അച്ചടിക്കാന്‍ ഉദ്ദേശിക്കുന്നത്. എസ്‌സിഇആര്‍ടി ആണ് പുസ്തകം തയാറാക്കിയത്.

എട്ടാം ക്ലാസ് മലയാളം പാഠപുസ്തകത്തില്‍ എഴുത്തുകാരിയുടെ ചിത്രം മാറി നല്‍കി

മലയാളം അടിസ്ഥാന പാഠാവലിയുടെ അവസാന പേജിലാണ് തെറ്റായ ചിത്രം നല്‍കിയിരിക്കുന്നത്. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം എന്ന തലക്കെട്ടില്‍ എം.ടി. വാസുദേവന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രിയ എ.എസ് എന്നിവരുടെ ഫോട്ടോയാണ് അമ്പത്തൊമ്പതാം പേജില്‍ നല്‍കിയിരിക്കുന്നത്. ഇതിലാണ് പ്രിയ എ.എസിന്റെ ചിത്രം മാറി നല്‍കിയത്. പ്രിയയെക്കുറിച്ചുള്ള വിവരണം ശരിയാണെങ്കിലും ചിത്രം നല്‍കിയിരിക്കുന്നത് ഇംഗ്ലീഷ് എഴുത്തുകാരി പ്രിയ ഛാബ്രിയയുടേതാണ്.

അച്ചടി പൂര്‍ത്തിയായതിനാല്‍ ഇനി തിരുത്ത് സാധ്യമല്ലെന്നാണ് എസ്‌സിഇആര്‍ടി അറിയിക്കുന്നത്. തെറ്റ് സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എസ്‌സിഇആര്‍ടി വൃത്തങ്ങള്‍ പറഞ്ഞു.