മലയാളി സീരിയല്‍ താരം ആത്മഹത്യക്കു ശ്രമിച്ചു; സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം

ടിവി സീരിയല് താരം ആതിര സന്തോഷ് ആത്മഹത്യക്കു ശ്രമിച്ചു. അതിഥി എന്ന പേരില് അറിയപ്പെടുന്ന താരം ആത്മഹത്യക്കു ശ്രമിച്ചെന്ന വിവരം തമിഴ് യുട്യൂബ് ചാനലാണ് പുറത്തു വിട്ടത്. തന്നെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്ന് വിരുഗംപാക്കം പോലീസില് നല്കിയ പരാതിയില് പറയുന്നു. ചികിത്സയില് കഴിയുന്നതിനിടെ അതിഥി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
 | 

മലയാളി സീരിയല്‍ താരം ആത്മഹത്യക്കു ശ്രമിച്ചു; സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം

ചെന്നൈ: ടിവി സീരിയല്‍ താരം ആതിര സന്തോഷ് ആത്മഹത്യക്കു ശ്രമിച്ചു. അതിഥി എന്ന പേരില്‍ അറിയപ്പെടുന്ന താരം ആത്മഹത്യക്കു ശ്രമിച്ചെന്ന വിവരം തമിഴ് യുട്യൂബ് ചാനലാണ് പുറത്തു വിട്ടത്. തന്നെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്ന് വിരുഗംപാക്കം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ അതിഥി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

സെല്‍വ കണ്ണന്‍ എന്ന സംവിധായകനെതിരേയാണ് നടി പരാതി നല്‍കിയത്. തന്നെ മാനസികമായും ലൈംഗികമായും സംവിധായകന്‍ പീഡിപ്പിച്ചതായും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഥി പറയുന്നു. സംവിധായകന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് തനിക്കെതിരേ ഭീഷണി തുടങ്ങിയതെന്നും അതിഥ് പറയുന്നു.

നെടുനാള്‍ വാടെ എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയായിരുന്നു സെല്‍വ കണ്ണന്‍. ഈ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് അതിഥിയെയാണ്. ഇവര്‍ പിന്നീട് ചിത്രത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

വീഡിയോ കാണാം