ഷൂട്ടിംഗ് സംഘത്തിലുള്ളവര്‍ക്ക് കോവിഡ്; മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി

ഷൂട്ടിംഗ് സംഘത്തിലുള്ളവര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് മമ്മൂട്ടി സിനിമയുടെ ചിത്രീകരണം നിര്ത്തിവെച്ചു
 | 
ഷൂട്ടിംഗ് സംഘത്തിലുള്ളവര്‍ക്ക് കോവിഡ്; മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി

ഷൂട്ടിംഗ് സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മമ്മൂട്ടി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. നവാഗത സംവിധായകന്‍ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് നിര്‍ത്തി വെച്ചത്. സംഘത്തിലെ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂണിറ്റിലെ രണ്ട് പേര്‍ക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്.

കോവിഡ് പരിശോധന പൂര്‍ത്തിയാക്കി എല്ലാവരും സെപ്റ്റംബര്‍ 18ന് ലൊക്കേഷനില്‍ എത്തണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് സംഘത്തിലുള്ളവര്‍ പരിശോധന നടത്തിയ ശേഷം എറണാകുളത്ത് ഒത്തുകൂടുകയും കുട്ടിക്കാനത്തെ ലൊക്കേഷനിലേക്ക് പോകാന്‍ തയ്യാറെടുക്കുകയുമായിരുന്നു. ഇതിനിടെയാണ് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനത്തും എറണാകുളത്തുമായാണ് പൂര്‍ത്തിയാക്കിയത്. സെപ്റ്റംബര്‍ 19നായിരുന്നു രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാനിരുന്നത്. സെപ്റ്റംബര്‍ 29നാണ് ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍, നിഖില വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. മാറ്റിവെച്ച ഷെഡ്യൂളില്‍ ഇവരുള്‍പ്പെടുന്ന ഭാഗങ്ങളായിരുന്നു പ്രധാനമായും ചിത്രീകരിക്കാനുണ്ടായിരുന്നത്. ശ്യാം മോഹനും ദീപു പ്രദീപും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമാണ് നിര്‍മിക്കുന്നത്.