വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കാനുള്ള സമ്മതപത്രമല്ലെന്ന് മഞ്ജു വാര്യര്‍

വസ്ത്രവും രാത്രിയാത്രയും പെണ്കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് മഞ്ജു വാര്യര്. ന്യൂഇയര് ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവില് പെണ്കുട്ടികളുടെ നേരെ നടന്ന ലൈംഗിക അതിക്രമത്തിനെതിരെയാണ് മഞ്ജു വാര്യരുടെ പരാമര്ശം. ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു വിഷയത്തില് തന്റെ നിലപാട് വ്യക്തമാക്കിയത്
 | 

വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കാനുള്ള സമ്മതപത്രമല്ലെന്ന് മഞ്ജു വാര്യര്‍

കൊച്ചി: വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് മഞ്ജു വാര്യര്‍. ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ പെണ്‍കുട്ടികളുടെ നേരെ നടന്ന ലൈംഗിക അതിക്രമത്തിനെതിരെയാണ് മഞ്ജു വാര്യരുടെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ബാഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങള്‍ പോലെയാണ്. എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറു സംഭവിച്ചിരിക്കുന്നതെന്നും മഞ്ജു കുറ്റപ്പെടുത്തുന്നു.

ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേല്‍ കളങ്കം പുരളുന്നുവെന്നും അപമാനിക്കപ്പെടുന്നത് രാജ്യത്താകാമാനം ഉള്ള സ്ത്രീത്വമാണ്. ഇന്ത്യയെന്ന രാജ്യമാണ് ഇതില്‍ തലകുനിക്കേണ്ടി വരുന്നത്. ഈ സംഭവങ്ങളില്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ പറഞ്ഞ അഭിപ്രായം വേദനിപ്പിച്ചു. സ്ത്രീകള്‍ക്ക് നിര്‍ഭയമായ ലോകം നല്‍കുമെന്ന് എന്നാണ് ഇക്കൂട്ടര്‍ക്ക് നെഞ്ചില്‍ കൈവെച്ച് വാഗ്ദാനം നല്‍കാനാവുകയെന്നും മഞ്ജു ചോദിക്കുന്നു.

പോസ്റ്റ് കാണാം