മാതൃഭൂമിക്ക് പുതിയ പത്രാധിപര്‍; മനോജ് കെ.ദാസ് ചുമതലയേറ്റു

മാതൃഭൂമി ദിനപ്പത്രത്തിന് പുതിയ എഡിറ്റര്.
 | 
മാതൃഭൂമിക്ക് പുതിയ പത്രാധിപര്‍; മനോജ് കെ.ദാസ് ചുമതലയേറ്റു

കോഴിക്കോട്: മാതൃഭൂമി ദിനപ്പത്രത്തിന് പുതിയ എഡിറ്റര്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മനോജ് കെ.ദാസ് ചുമതലയേറ്റു. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായിരുന്നു. നേരത്തേ ഡെക്കാന്‍ ക്രോണിക്കിള്‍ പത്രത്തിന്റെ റെസിഡന്റ് എഡിറ്ററായിരുന്നു.

കോട്ടയം, കങ്ങഴ, ഇടയിരിക്കപ്പുഴ സ്വദേശിയായ മനോജ് 1994-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഡെപ്യൂട്ടി റെസിഡന്റ് എഡിറ്റര്‍, റെസിഡന്റ് എഡിറ്റര്‍ പദവികളില്‍ ഇരുന്നതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തിച്ചു.