കൂടെ അഭിനയിക്കുന്ന നടിക്ക് തുല്യ പ്രതിഫലം നല്‍കുന്നതാണ് ഹീറോയിസം. അതിന് തയ്യാറാണോ? പൃഥ്വിരാജിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

ഇനി സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച നടന് പ്രിഥ്വിരാജിന് മാധ്യമപ്രവര്ത്തകന്റെ മറുപടി. കൂടെ അഭിനയിക്കുന്ന നടിക്ക് തുല്യ പ്രതിഫലം നല്കുന്നതാണ് ഹീറോയിസമെന്നും അതിനു തയ്യാറാണോ എന്നും മാധ്യമപ്രവര്ത്തകനായ പി.ബി.അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് പ്രിഥ്വിരാജിനോട് ചോദിക്കുന്നു. കൗരവസഭയില് ദ്രൗപദിയുടെ വസ്ത്രം ഉരിയുന്നത് പ്രോത്സാഹിപ്പിച്ചയാളാണ് കര്ണന്. താങ്കളുടെ ഡ്രീം പ്രോജക്ടായ കര്ണന് ഉപേക്ഷിക്കുമോ എന്നും അനൂപ് പോസ്റ്റില് ചോദിക്കുന്നു.
 | 

കൂടെ അഭിനയിക്കുന്ന നടിക്ക് തുല്യ പ്രതിഫലം നല്‍കുന്നതാണ് ഹീറോയിസം. അതിന് തയ്യാറാണോ? പൃഥ്വിരാജിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

ഇനി സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ച നടന്‍ പ്രിഥ്വിരാജിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി. കൂടെ അഭിനയിക്കുന്ന നടിക്ക് തുല്യ പ്രതിഫലം നല്‍കുന്നതാണ് ഹീറോയിസമെന്നും അതിനു തയ്യാറാണോ എന്നും മാധ്യമപ്രവര്‍ത്തകനായ പി.ബി.അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രിഥ്വിരാജിനോട് ചോദിക്കുന്നു. കൗരവസഭയില്‍ ദ്രൗപദിയുടെ വസ്ത്രം ഉരിയുന്നത് പ്രോത്സാഹിപ്പിച്ചയാളാണ് കര്‍ണന്‍. താങ്കളുടെ ഡ്രീം പ്രോജക്ടായ കര്‍ണന്‍ ഉപേക്ഷിക്കുമോ എന്നും അനൂപ് പോസ്റ്റില്‍ ചോദിക്കുന്നു.

പ്രിഥ്വിരാജ് ജീവിതത്തിലും ഒന്നാന്തരം നടനാണെന്ന് തെളിയിച്ചു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇനി ജീസസ്, ഭക്തപ്രഹളാദ, ഭക്ത കുചേല, ശ്രീരാമ വിജയം, ആദി ശങ്കര തുടങ്ങിയ ശ്രേണിയില്‍പ്പെടുന്ന കഥാപാത്രങ്ങളെ മാത്രമായിരിക്കും അല്ലേ താങ്കള്‍ അവതരിപ്പിക്കുക. കഥാപാത്രത്തിന്റെ സ്വഭാവം അത് ക്യാമറയ്ക്ക് മുന്‍പിലും പിന്നിലും ഉള്ള വ്യക്തികള്‍ക്കും കാഴ്ച്ചക്കാര്‍ക്കും ഉണ്ടാകും എന്ന് പരോക്ഷമായി സ്ഥാപിച്ചെടുക്കുന്നത് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യെന്ന് അനൂപ് പറയുന്നു.

മറിച്ചാണെങ്കില്‍ പത്മരാജനും ഭരതനും മുതല്‍ കിംകിഡുക്ക് വരെയുള്ളവരെ തള്ളിപ്പറയേണ്ടിവരും. സ്വന്തം സിനിമയില്‍ അഭിനയിക്കുന്ന നടിക്ക് താന്‍ വാങ്ങുന്ന അതേ പ്രതിഫലം വാങ്ങിക്കൊടുക്കുന്നതാണ് യഥാര്‍ഥ ഹീറോയിസം. സിനിമയിലെ ദുഷ്പ്രവണതകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതും അതിനെതിരെ പോരാടുന്നതുമാണ് കട്ട ഹീറോയിസം. അല്ലാതെ കാറ്റുള്ളപ്പോള്‍ തുറ്റുന്ന കണക്കെ ലൈക്ക് കിട്ടാന്‍ സാധ്യതയുള്ള പോസ്റ്റിടുന്നതല്ല. സ്വന്തം ഇമേജ് കെട്ടിപ്പൊക്കുന്നതും സിനിമ ബ്രാന്‍ഡ് ചെയ്യിപ്പിക്കുന്നതുമല്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ മുഖം സമൂഹം ഇതുവരെ കാണാത്തത് നാല്‍പത് ക്യാമറയുമായി വരുന്ന ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മിനിമം മനുഷ്യത്വമുള്ളതുകൊണ്ടാണ്. ആദ്യം തള്ളിപ്പറയേണ്ടത് പള്‍സര്‍മാരെ പാലൂട്ടി വളര്‍ത്തുന്ന താങ്കളുള്‍പ്പെടുന്ന സിനിമാലോകത്തെയാണെന്നും അനൂപ് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് കാണാം