മന്ത്രിക്ക് അകമ്പടിപോയ പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു

മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന് എസ്കോർട്ട് പോയ പോലീസ് ജീപ്പ് മറിഞ്ഞു മൂന്നു പോലീസുകാർക്കു പരുക്കേറ്റു. റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ ടയർ കുരുങ്ങിയാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. ശബരിമല റൂട്ടിലെ ളാഹയിലാണ് സംഭവം.
 | 
മന്ത്രിക്ക് അകമ്പടിപോയ പോലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു

 

പത്തനംതിട്ട: മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന് എസ്‌കോർട്ട് പോയ പോലീസ് ജീപ്പ് മറിഞ്ഞു മൂന്നു പോലീസുകാർക്കു പരുക്കേറ്റു. റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ ടയർ കുരുങ്ങിയാണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. ശബരിമല റൂട്ടിലെ ളാഹയിലാണ് സംഭവം. നാല് പോലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാനാണ് മന്ത്രി എത്തിയത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.