കേരളത്തിന് സഹായം വേണ്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു; തമിഴില്‍ പോസ്റ്റുമായി എം.എം.മണി

ഫെയിസ്ബുക്ക് പേജില് തമിഴില് എഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 | 
കേരളത്തിന് സഹായം വേണ്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു; തമിഴില്‍ പോസ്റ്റുമായി എം.എം.മണി

കൊച്ചി: പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം ആവശ്യമില്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഫെയിസ്ബുക്ക് പേജില്‍ തമിഴില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ നൂറ്റാണ്ടിലെ ഏറ്റവു വലിയ ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ പ്രളയം. കഴിഞ്ഞ വര്‍ഷത്തെ ദുരന്തമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ 31,000 കോടി രൂപ ആവശ്യമാണെന്നാണ് യുഎന്‍ കണക്ക്.

ഈ സാഹചര്യത്തിലാണ് കേരളത്തിന് സഹായം ആവശ്യമില്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ഇത് ഞങ്ങളെ വേദനിപ്പിക്കുന്നുവെന്നും മണി കുറിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്നും മണി കുറിപ്പില്‍ വ്യക്തമാക്കുന്നു. വയനാട് ജില്ലയിലെ പുത്തുമല, മലപ്പുറം ജില്ലയിലെ കവളപ്പാറ പ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ദുരന്തബാധിതര്‍ക്ക് ആഘാതത്തില്‍ നിന്ന് കരകയറാനായിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ താന്‍ കണ്ടിരുന്നു.

മഴക്കെടുതിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെയും മരിച്ചവരുടെ കുടുംബങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 90ല്‍ ഏറെയാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 1243 ക്യാമ്പുകളിലായി രണ്ടേകാല്‍ ലക്ഷത്തിലേറെ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുവെന്നും എം.എം.മണി കുറിപ്പില്‍ വ്യക്തമാക്കി.

പോസ്റ്റ് കാണാം

இந்த வருடம் கேரளாவில் மழைக்கெடுத்தியல் அதிகமாக பாதிக்கப்பெட்டது வயநாட் மாவட்டம் புத்துமலை, மேப்பாடி பகுதிகளும்…

Posted by MM Mani on Tuesday, August 13, 2019