‘കട്ട വെയിറ്റിംഗ്’; കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം മണി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും സ്ഥാനാര്ത്ഥിപ്പട്ടിക പ്രഖ്യാപിക്കാത്ത കോണ്ഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എം.എം. മണി. കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗിലാണ് കോണ്ഗ്രസിനെതിരെ മണിയാശാന് ട്രോള് ഇറക്കിയിരിക്കുന്നത്. സ്ഥാനാര്ത്ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള ചുവരെഴുത്തിന്റെ ചിത്രത്തോടൊപ്പം സംഘടനാച്ചുമതലയുടെ തിരക്ക് ഉള്ളതിനാല് സ്ഥാനാര്ത്ഥി എത്തിയിട്ടില്ലെന്ന് മണിയാശാന് പരിഹസിക്കുന്നു.
 | 
‘കട്ട വെയിറ്റിംഗ്’; കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം മണി

ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എം.എം. മണി. കട്ട വെയിറ്റിംഗ് എന്ന ഹാഷ്ടാഗിലാണ് കോണ്‍ഗ്രസിനെതിരെ മണിയാശാന്‍ ട്രോള്‍ ഇറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിക്കാതെയുള്ള ചുവരെഴുത്തിന്റെ ചിത്രത്തോടൊപ്പം സംഘടനാച്ചുമതലയുടെ തിരക്ക് ഉള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയിട്ടില്ലെന്ന് മണിയാശാന്‍ പരിഹസിക്കുന്നു.

കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നും വാര്‍ത്തകളുണ്ട്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ലീഗിന്റെ മണ്ഡലങ്ങളായ മലപ്പുറം, പൊന്നാനി സീറ്റുകളിലും കണ്ണൂരിലുമാണ് നിലവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡും വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.