അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തു; യോഗം ബഹിഷ്‌കരിച്ച് വനിതാ സംഘടന

അമ്മയുടെ പ്രസിഡന്റായി മോഹന്ലാല് സ്ഥാനമേറ്റെടുത്തു. കൊച്ചിയില് നടക്കുന്ന വാര്ഷിക ജനറല്ബോഡിയില് വെച്ചാണ് മോഹന്ലാല് സ്ഥാനമേറ്റെടുത്തത്. പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് ഇന്നസെന്റ് യോഗത്തെ അറിയിച്ചു. ജനറല് സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്കുമാറും മുകേഷും ചുമതലയേറ്റു. വനിതാ സംഘടനയായ വിമന് ഇന് സിനിമ കളക്ടീവ് അംഗങ്ങള് ജനറല് ബോഡിയില് പങ്കെടുക്കുന്നില്ല. മഞ്ജു വാര്യര്, രമ്യ നമ്പീശന്, റിമ കല്ലിങ്കല്, പാര്വ്വതി തുടങ്ങിയവര് യോഗത്തില് നിന്ന് വിട്ടുനില്ക്കുകയാണ്.
 | 

അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തു; യോഗം ബഹിഷ്‌കരിച്ച് വനിതാ സംഘടന

കൊച്ചി: അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തു. കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ വെച്ചാണ് മോഹന്‍ലാല്‍ സ്ഥാനമേറ്റെടുത്തത്. പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് ഇന്നസെന്റ് യോഗത്തെ അറിയിച്ചു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി.ഗണേഷ്‌കുമാറും മുകേഷും ചുമതലയേറ്റു. വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നില്ല. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

ഇത്തവണ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കാതെയാണ് ജനറല്‍ബോഡി യോഗം നടക്കുന്നത്. യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനവും ഉണ്ടാകില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. ഒരു വര്‍ഷം മുമ്പാണ് ദിലീപിനെ പുറത്താക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

വനിതാ സംഘടനയുമായി ചേര്‍ന്നു നില്‍ക്കുന്നവരെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. പ്രിഥ്വിരാജും രമ്യ നമ്പീശനുമുള്‍പ്പെടെയുള്ളവര്‍ ഈ വിധത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.