മോഹന്‍ലാലിനെ തൊട്ടുകളിച്ചാല്‍! കെആര്‍കെയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

മോഹന്ലാലിനെ അവഹേളിച്ച കെആര്കെയെ ഹാക്കിംഗിലൂടെ അക്രമിച്ച് മലയാളി ഹാക്കര്മാര്. ഇതിനോടകം തന്നെ ഇയാളുടെ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് മല്ലു സൈബര് സോള്ജിയേഴ്സ് എന്ന മലയാളി ഹാക്കര്മാരുടെ കൂട്ടായ്മ നല്കുന്ന വിവരം. തങ്ങളുടെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര് ഇക്കാര്യം വ്യക്തമാക്കിയത്. കെആര്കെയുടെ ഫെയ്സ്ബുക്ക് ട്വിറ്റര് ലോഗിന് റിക്കവര് ഇ മെയില് എന്നീ വിവരങ്ങള് കൂടാതെ യൂട്യൂബ് വീഡിയോകളിലൂടെയുള്ള വരുമാനം ലഭിക്കുന്ന ഗൂഗിള് ആഡ്സെന്സ് സംബന്ധിച്ച വിവരങ്ങളും ചോര്ത്തിയതായാണ് ഹാക്കര്മാര് വ്യക്തമാക്കുന്നത്. യൂ ട്യൂബ് പരസ്യങ്ങളിലൂടെ കെആര്കെക്ക് ലക്ഷങ്ങളുടെ
 | 

മോഹന്‍ലാലിനെ തൊട്ടുകളിച്ചാല്‍! കെആര്‍കെയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

മോഹന്‍ലാലിനെ അവഹേളിച്ച കെആര്‍കെയെ ഹാക്കിംഗിലൂടെ അക്രമിച്ച് മലയാളി ഹാക്കര്‍മാര്‍. ഇതിനോടകം തന്നെ ഇയാളുടെ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന മലയാളി ഹാക്കര്‍മാരുടെ കൂട്ടായ്മ നല്‍കുന്ന വിവരം. തങ്ങളുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കെആര്‍കെയുടെ ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ ലോഗിന്‍ റിക്കവര്‍ ഇ മെയില്‍ എന്നീ വിവരങ്ങള്‍ കൂടാതെ യൂട്യൂബ് വീഡിയോകളിലൂടെയുള്ള വരുമാനം ലഭിക്കുന്ന ഗൂഗിള്‍ ആഡ്‌സെന്‍സ് സംബന്ധിച്ച വിവരങ്ങളും ചോര്‍ത്തിയതായാണ് ഹാക്കര്‍മാര്‍ വ്യക്തമാക്കുന്നത്. യൂ ട്യൂബ് പരസ്യങ്ങളിലൂടെ കെആര്‍കെക്ക് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള തെളിവുകളും ഹാക്കര്‍മാര്‍ ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്.

മോഹന്‍ലാലിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉടനടി നീക്കിയില്ലെങ്കില്‍ അക്കൗണ്ട് പൂര്‍ണ്ണമായും ഹാക്ക് ചെയ്യുമെന്നാണ് കെആര്‍കെക്ക് വിവിധ സ്ഥലങ്ങളിലിരുന്ന് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.