”നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍?” കന്യാസ്ത്രീ വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ!

കന്യാസ്ത്രീകള് നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരണം ചോദിക്കാന് നാണമുണ്ടോയെന്ന് മാധ്യമപ്രവര്ത്തകനോട് മോഹന്ലാല്. പ്രളയ ദുരന്ത ബാധിതര്ക്ക് മോഹന്ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം നല്കുന്ന ചടങ്ങിനിടെയാണ് സംഭവം.
 | 

”നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍?” കന്യാസ്ത്രീ വിഷയത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ!

കൊച്ചി: കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരണം ചോദിക്കാന്‍ നാണമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍. പ്രളയ ദുരന്ത ബാധിതര്‍ക്ക് മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം നല്‍കുന്ന ചടങ്ങിനിടെയാണ് സംഭവം.

‘മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍? ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം’ എന്നാണ് കന്യാസ്ത്രീ വിഷയത്തില്‍ പ്രതികരണം ആരായുന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് സിനിമയിലെ വനിതകളുടെ സംഘടന പിന്തുണ അറിയിച്ചിരുന്നു. സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്നായിരുന്നു സംഘടനയുടെ നിലപാട്.