ദിലീപിന്റെ അമേരിക്കന്‍ ഷോയെക്കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്ത; മറുപടി നല്‍കി നമിത പ്രമോദ്

നടന് ദിലീപും കാവ്യാ മാധവനും ഒത്തുള്ള അമേരിക്കന് പര്യടനത്തേക്കുറിച്ച് പ്രചരിച്ച ഗോസിപ്പ് വാര്ത്തയില് ചുട്ടമറുപടിയുമായി നമിത പ്രമോദ്. അടിസ്ഥാനമില്ലാത്ത വാര്ത്തകള് പടച്ചു വിടുന്നവരോട് സഹതാപമേയുള്ളൂ. ഇത്തരം കഥകള് സൃഷ്ടിക്കാന് എങ്ങനെ കഴിയുന്നു എന്നതാണ് അദ്ഭുതം. കാടന് ഭാവനകള്! അല്പമെങ്കിലും പക്വത കാണിക്കൂ, കുടുംബം എന്ന വലിയ ഒരു വികാരമുണ്ട്. ഇവര് അത്രമേല് എനിക്ക് പ്രിയപ്പെട്ടവരാണ് എന്നായിരുന്നു നമിതയുടെ മറുപടി കമന്റ്.
 | 

ദിലീപിന്റെ അമേരിക്കന്‍ ഷോയെക്കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്ത; മറുപടി നല്‍കി നമിത പ്രമോദ്

നടന്‍ ദിലീപും കാവ്യാ മാധവനും ഒത്തുള്ള അമേരിക്കന്‍ പര്യടനത്തേക്കുറിച്ച് പ്രചരിച്ച ഗോസിപ്പ് വാര്‍ത്തയില്‍ ചുട്ടമറുപടിയുമായി നമിത പ്രമോദ്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പടച്ചു വിടുന്നവരോട് സഹതാപമേയുള്ളൂ. ഇത്തരം കഥകള്‍ സൃഷ്ടിക്കാന്‍ എങ്ങനെ കഴിയുന്നു എന്നതാണ് അദ്ഭുതം. കാടന്‍ ഭാവനകള്‍! അല്‍പമെങ്കിലും പക്വത കാണിക്കൂ, കുടുംബം എന്ന വലിയ ഒരു വികാരമുണ്ട്. ഇവര്‍ അത്രമേല്‍ എനിക്ക് പ്രിയപ്പെട്ടവരാണ് എന്നായിരുന്നു നമിതയുടെ മറുപടി കമന്റ്.

കാവ്യയും നമിതയും തമ്മില്‍ വഴക്കിട്ടുവെന്നും ഷോ പാതിയില്‍ ഉപേക്ഷിച്ചെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പരന്നത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഗോസിപ്പ് വാര്‍ത്ത കമന്റായി ഇട്ടയാള്‍ക്ക് നല്‍കിയ മറുപടിയിലാണ് നമിത ഈ വിധത്തില്‍ പ്രതികരിച്ചത്.

പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്ന റിമി ടോമിയുടെ ടെലിവിഷന്‍ ഷോയില്‍ പറഞ്ഞ തമാശയാണ് നമിതയ്ക്ക് വിനയായത്. നാദിര്‍ഷ സംവിധാനം ചെയ്ത ഷോയില്‍ പങ്കെടുത്തതോടെ ചിലരുടെ സ്വഭാവം തനിക്ക് മനസിലായെന്ന് റിമിയേക്കുറിച്ച് പറഞ്ഞ തമാശ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും പിന്നീട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭാവനയില്‍ ചാലിച്ച കഥകളുമായി എത്തുകയുമായിരുന്നു.