നികേഷ് കുമാര്‍ സ്‌ക്രീനിലേക്ക് മടങ്ങിവരുന്നു? മടങ്ങിവരവ് റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചാ പരിപാടിയിലൂടെയെന്ന് സൂചന

തെരഞ്ഞെടുപ്പില് മത്സരിക്കാനായി മാധ്യമപ്രവര്ത്തകന്റെ കുപ്പായം അഴിച്ചു വെച്ച എം.വി.നികേഷ് കുമാര് സ്ക്രീനിലേക്ക് തിരിച്ചു വരുന്നതായി സൂചന. നികേഷ് അവതാരകനായുള്ള ഷോയിലൂടെയായിരിക്കും തിരിച്ചു വരവെന്നാണ് വിവരങ്ങള്. ഡിസംബറില് ഈ പരിപാടിയുടെ സംപ്രേഷണം ആരംഭിച്ചേക്കും. ഇതിനുള്ള തയ്യാറെടുപ്പുകള് സ്റ്റുഡിയോയില് ആരംഭിച്ചു കഴിഞ്ഞു.
 | 

നികേഷ് കുമാര്‍ സ്‌ക്രീനിലേക്ക് മടങ്ങിവരുന്നു? മടങ്ങിവരവ് റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചാ പരിപാടിയിലൂടെയെന്ന് സൂചന

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാധ്യമപ്രവര്‍ത്തകന്റെ കുപ്പായം അഴിച്ചു വെച്ച എം.വി.നികേഷ് കുമാര്‍ സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നതായി സൂചന. നികേഷ് അവതാരകനായുള്ള ഷോയിലൂടെയായിരിക്കും തിരിച്ചു വരവെന്നാണ് വിവരങ്ങള്‍. ഡിസംബറില്‍ ഈ പരിപാടിയുടെ സംപ്രേഷണം ആരംഭിച്ചേക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ സ്റ്റുഡിയോയില്‍ ആരംഭിച്ചു കഴിഞ്ഞു. എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്ത് തുടരുന്ന നികേഷ് ചാനല്‍ ശക്തിപ്പെടുത്താനുള്ള സജീവ ചര്‍ച്ചകളിലാണ് എന്നാണ് വിവരം.

തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സീറ്റ് ലഭിച്ചതോടെയാണ് നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നതായി നികേഷ് അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം മാധ്യമപ്രവര്‍ത്തനരംഗക്കേ് തിരിച്ചു വരുന്നതായുള്ള സൂചനകള്‍ നല്‍കിയില്ലെങ്കിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രാജിവെക്കാന്‍ തുടങ്ങിയെങ്കിലും അടുത്ത കാലത്ത് ശമ്പളം വൈകുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു. ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ കൂടുമാറ്റത്തിനു തയ്യാറെടുക്കുന്ന ഘട്ടത്തില്‍ നികേഷിനെ തിരികെ വിളിച്ചുകൊണ്ടുള്ള  ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരുന്നു.

ഇതിനു പിന്നാലെയാണ് നികേഷ് തിരിച്ചു വരുമെന്ന സൂചന നല്‍കിക്കൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി ഫാന്‍സ് എന്ന ഫേസ്ബുക്ക് പേജ് രംഗത്തെത്തിയത്. തിരിച്ചു വരവ് ഒരു ചര്‍ച്ചാ പരിപാടിയിലൂടെയായിരിക്കുമെന്നാണ് പേജ് നല്‍കുന്ന സൂചന. റിപ്പോര്‍ട്ടര്‍ ചാനല്‍ വൃത്തങ്ങളും ഇത് സ്ഥിരീകരിക്കുന്നുണ്ട്. വാര്‍ത്താ ചാനലുകളുടെ മത്സരത്തില്‍പിന്നോട്ടുപോകാന്‍ റിപ്പോര്‍ട്ടര്‍ ഒരുക്കമല്ല എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.