ആള്‍ക്കൂട്ടത്തില്‍ അപ്രതീക്ഷിതമായി സുഹൃത്തുക്കള്‍, ഓടിയെത്തി നിവിന്‍ പോളി; വീഡിയോ

ആള്ക്കൂട്ടത്തില് അപ്രതീക്ഷിതമായി സുഹൃത്തുക്കളെ കണ്ടപ്പോള് ഓടിയെത്തുന്ന നിവിന് പോളിയുടെ വീഡിയോ വൈറല്.
 | 
ആള്‍ക്കൂട്ടത്തില്‍ അപ്രതീക്ഷിതമായി സുഹൃത്തുക്കള്‍, ഓടിയെത്തി നിവിന്‍ പോളി; വീഡിയോ

ആള്‍ക്കൂട്ടത്തില്‍ അപ്രതീക്ഷിതമായി സുഹൃത്തുക്കളെ കണ്ടപ്പോള്‍ ഓടിയെത്തുന്ന നിവിന്‍ പോളിയുടെ വീഡിയോ വൈറല്‍. കാനഡയിലെ ടൊറന്റോയില്‍ വെച്ചാണ് സംഭവം. മൂത്തോന്‍ എന്ന ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് എത്തിയതായിരുന്നു താരം. ചിത്രത്തില്‍ നിവിന്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇന്‍്‌ഫോസിസില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൃത്തുക്കളായ ലിപിന്‍ നായര്‍, ബോബി ജോസ് എന്നിവരെയാണ് താരം അപ്രതീക്ഷിതമായി കണ്ടത്. ഇതോടെ ഓടിയെത്തി കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. നിവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പിന്നീട് സുഹൃത്തുക്കള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ടൊറന്റോ ഫിലിം ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ റപ്രസന്റേഷന്‍ വിഭാഗത്തിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ആയിരുന്നു ഇത്.

വീഡിയോ കാണാം

Nivin Pauly at Toronto, Canada

ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തിനെ കണ്ടു ഓടിച്ചെന്നു ആലിംഗനം ചെയ്യുന്ന നിവിൻ പൊളിയുടെ പ്രവൃത്തി വൈറലാവുന്നു.ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തൊൻ എന്ന നിവിൻ പൊളി ചിത്രം ടൊറേന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിവിൻ പൊളി കാനഡയിൽ എത്തിയത്.. ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററിന് പുറത്ത് തടിച്ചുകൂടിയ ഫാൻസിനിടയിൽ നിന്ന് തന്റെ സുഹൃത്തിനെ തിരിച്ചറിഞ്ഞു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു സൗഹൃദം പങ്കിടുന്ന വീഡിയോ തമിഴ് നാട്ടിൽ നിന്നുള്ള ഒരു ആരാധകൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ അനുരാഗ് കാശ്യപ് ചിത്രത്തിലെ ഹിന്ദി സംഭാഷണ രചനയോടൊപ്പം നിർമാതാവിന്റെ കുപ്പായവുമണിയുന്ന സിനിമ ആണ് മൂത്തൊൻ .

Posted by Kerala Politics on Thursday, September 12, 2019