അഹാനയ്ക്ക് മറുപടി നല്‍കിയ പേജുമായി ബന്ധമില്ല; വിശദീകരണവുമായി കുറുപ്പ് സിനിമയുടെ ഔദ്യോഗിക പേജ്

പ്രമോ വീഡിയോയിലെ അഹാനയുടെ കമന്റിന് മറുപടി നല്കിയ ഇന്സ്റ്റഗ്രാം പേജുമായി ബന്ധമില്ലെന്ന് കുറുപ്പ് സിനിമയുടെ ഔദ്യോഗിക പേജ്.
 | 
അഹാനയ്ക്ക് മറുപടി നല്‍കിയ പേജുമായി ബന്ധമില്ല; വിശദീകരണവുമായി കുറുപ്പ് സിനിമയുടെ ഔദ്യോഗിക പേജ്

പ്രമോ വീഡിയോയിലെ അഹാനയുടെ കമന്റിന് മറുപടി നല്‍കിയ ഇന്‍സ്റ്റഗ്രാം പേജുമായി ബന്ധമില്ലെന്ന് കുറുപ്പ് സിനിമയുടെ ഔദ്യോഗിക പേജ്. കുറുപ്പ്മൂവീ എന്ന് മാത്രമാണ് ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാമിന്റെ പേര്. മറ്റു പേരുകളിലുള്ള പേജുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജിലൂടെ കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാനും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

കുറുപ്പ്മൂവീഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജാണ് അഹാനയുടെ കമന്റിന് മറുപടി പറഞ്ഞത്. ‘നല്ല വീഡിയോ, പക്ഷേ മോശം തമ്പ്‌നെയില്‍-നിങ്ങള്‍ എന്ന് പഠിക്കും’ എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് നീയേതാ എന്ന ചോദ്യമായിരുന്നു പ്രതികരണം. തൊട്ടുപിന്നാലെ അഹാന കമന്റ് നീക്കംചെയ്തു. പക്ഷേ സ്‌ക്രീന്‍ഷോട്ടുകള്‍ ഈ സമയത്തിനുള്ളില്‍ പ്രചരിച്ചിരുന്നു. #അയ്‌ന് നീയേതാ എന്ന ഹാഷ്ടാഗും ഇതിനിടയില്‍ പ്രചരിച്ചു. കമന്റിന്റെ പേരില്‍ അഹായ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണവും ആരംഭിച്ചു.

ലോക്ക് ഡൗണും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദമായിരുന്നു. ഇതിന് ക്ഷമാപണം നടത്തിക്കൊണ്ടുള്ള നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പുതിയ വിവാദം ആരംഭിച്ചത്.

We would like to clarify that the official instagram page of the upcoming movie Kurup is @kurupmovie. Any other account…

Posted by Kurup Movie on Wednesday, July 29, 2020