ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്; മേക്കപ്പ് മാന്‍ പിടിയില്‍

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച കേസില് ഒരാള് കൂടി പിടിയില്.
 | 
ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്; മേക്കപ്പ് മാന്‍ പിടിയില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിവാഹാലോചനയില്‍ ഇടനിലക്കാരനായ മേക്കപ്പ് മാന്‍ ആണ് ഹാരിസ് ആണ് പിടിയിലായത്. റഫീഖ് ഉള്‍പ്പെടെയുള്ളവരെ ഷംനയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത് ഇയാളാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ഷംന നല്‍കിയ കേസിന് പുറമേ പ്രതികള്‍ക്കെതിരെ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 8 പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇവരെല്ലാവരും ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നും കൂടുതല്‍ കേസുകള്‍ ഇവര്‍ക്കെതിരെ ഉണ്ടാകുമെന്നും കൊച്ചി കമ്മീഷണര്‍ വിജയ് സാഖറേ അറിയിച്ചു. ഷംന കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

തട്ടിപ്പു സംഘം മറ്റു ചില സിനിമാ താരങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതിനാലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഷംനയോടൊപ്പം വിദേശത്ത് സ്റ്റേജ് ഷോകളില്‍ പങ്കൈടുത്തിട്ടുള്ള നാല് താരങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.