‘ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു’! പന്ന്യന്‍ രവീന്ദ്രനെ വെട്ടിലാക്കി പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍

ത്രേതായുഗത്തില് വിമാനമുണ്ടായിരുന്നുവെന്ന് പറയുന്ന സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നു. എസിവി ചാനലില് രാഹുല് ഈശ്വറുമായി നടത്തിയ അഭിമുഖത്തിലെ ചിലഭാഗങ്ങളാണ്ാ ഇപ്പോള് പ്രചരിക്കുന്നത്. ത്രേതായുഗത്തില് ശ്രീരാമന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും വളര്ച്ചയാണ് ഇന്നത്തെ സാങ്കേതികവിദ്യയെന്നാണ് അഭിമുഖത്തില് പന്ന്യന് പറയുന്നത്.
 | 

‘ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു’! പന്ന്യന്‍ രവീന്ദ്രനെ വെട്ടിലാക്കി പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍

ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നുവെന്ന് പറയുന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എസിവി ചാനലില്‍ രാഹുല്‍ ഈശ്വറുമായി നടത്തിയ അഭിമുഖത്തിലെ ചിലഭാഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ത്രേതായുഗത്തില്‍ ശ്രീരാമന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും വളര്‍ച്ചയാണ് ഇന്നത്തെ സാങ്കേതികവിദ്യയെന്നാണ് അഭിമുഖത്തില്‍ പന്ന്യന്‍ പറയുന്നത്.

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ഇത്തരം വാദങ്ങള്‍ ചിലര്‍ ഉന്നയിച്ചതിനെ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. പന്ന്യന്റെ വാദങ്ങളെ വിമര്‍ശനങ്ങളും പരിഹാസവുമായാണ് സോഷ്യല്‍ മീഡിയ നേരിടുന്നത്. ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഗണപതിയിലാണെന്ന് മോഡി പറഞ്ഞപ്പോള്‍ കളിയാക്കിയ സിപിഐക്കാര്‍ ഇതിന് മറുപടി പറയണമെന്നാണ് ചിലര്‍ പറയുന്നത്. സിപിഎം ഗ്രൂപ്പുകളില്‍ വീഡിയോ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം