മമ്മൂട്ടിയെ വിമര്‍ശിച്ചു; പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ പൊങ്കാല

കസബയെയും മമ്മൂട്ടിയെയും ചലച്ചിത്രോത്സവ വേദിയിലെ ഓപ്പണ് ഫോറത്തില് വിമര്ശിച്ച പാര്വതിക്ക് മമ്മൂട്ടി ആരാധകരുടെ പൊങ്കാല. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന് സ്ക്രീനില് സ്ത്രീകളോട് അപകീര്ത്തികരമായ ഡയലോഗുകള് പറയുന്നത് സങ്കടകരമാണെന്നും ഒരു നായകന് പറയുമ്പോള് അത് മഹത്വവല്ക്കരണവും മറ്റു പുരുഷന്മാര്ക്ക് ഇതേകാര്യം ചെയ്യാനുള്ള ലൈസന്സ് നല്കലുമാണെന്നുമാണ് പാര്വതി പറഞ്ഞത്.
 | 

മമ്മൂട്ടിയെ വിമര്‍ശിച്ചു; പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ പൊങ്കാല

കസബയെയും മമ്മൂട്ടിയെയും ചലച്ചിത്രോത്സവ വേദിയിലെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ച പാര്‍വതിക്ക് മമ്മൂട്ടി ആരാധകരുടെ പൊങ്കാല. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും ഒരു നായകന്‍ പറയുമ്പോള്‍ അത് മഹത്വവല്‍ക്കരണവും മറ്റു പുരുഷന്‍മാര്‍ക്ക് ഇതേകാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലുമാണെന്നുമാണ് പാര്‍വതി പറഞ്ഞത്.

ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകര്‍ പൊങ്കാലയുമായി എത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിചയപ്പെടുത്തിക്കൊണ്ട് പാര്‍തി കഴിഞ്ഞ മൂന്നാം തിയതി ഇട്ട പോസ്റ്റിലാണ് ഫാന്‍സ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്ത പോസ്റ്റ് വരട്ടെ ബാക്കി പൊങ്കാല അവിടെയാകാമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ചിത്രത്തെ എസ് ദുര്‍ഗയെന്നല്ല സെക്‌സി ദുര്‍ഗയെന്ന് തന്നെ പറയണമെന്നും പാര്‍വതി ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞിരുന്നു. എസ് ദുര്‍ഗയുടെ മേലുണ്ടായ സെന്‍സറിംഗിനേക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു പാര്‍വതിയുടെ അഭിപ്രായ പ്രകടനം. ഈ വിഷയത്തില്‍ വിമര്‍ശനവുമായി എത്തുന്നവരും മമ്മൂട്ടി ആരാധകര്‍ക്കൊപ്പം ചേരുന്നുണ്ട്.