ആന്റണിയെ കാലു വാരിയത് മാണിയെന്ന് പി. സി. ജോർജ്

ആന്റണിയുടെ കാലുവാരിയത് കെ.എം. മാണിയാണെന്ന് പി. സി. ജോർജ്. മാണിക്കെതിരേ പിസി ജോർജ് കടുത്ത ആക്രമണമാണ് ഇന്നും അഴിച്ചു വിട്ടത്. മാണിയുണ്ടെങ്കിൽ യുഡിഎഫ് തോൽക്കുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ തകർന്നു. മാവേലിക്കരയിൽ വെച്ചാണ് മാണി സരിതയെ കണ്ടത്.
 | 

തിരുവനന്തപുരം:

വിളിച്ചില്ലെങ്കിലും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക തിരിമറിയും പെൺവിഷയവും കൈമുതലാക്കിയവർ തകരുമെന്നും ജോർജ് പറഞ്ഞു. തന്റെ കത്ത് വായിക്കാത്തവർ സരിതയുടെ കത്ത് വായിച്ചിരിക്കുമെന്നും പി. സി. ജോർജ് പറഞ്ഞു.