മാന്യമായി രാജി വയ്ക്കാൻ അവസരം തരണം പിസി ജോർജ്

എന്നും ചീഫ് വിപ്പ് സ്ഥാനം വേണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും മാന്യമായി രാജി വയ്ക്കാൻ അവസരം തരണമെന്നും ചീഫ് വിപ്പ് പിസി ജോർജ്. മാണിയുടെ രാജി എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല. ആരാനും എവിടെയെങ്കിലും യോഗം ചേർന്നാൽ അത് തന്നെ ബാധിക്കില്ലെന്നും പിസി ജോർജ് ന്യൂസ്മൊമന്റ്സിനോട് പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന എംൽഎമാരുടെ യോഗത്തിൽ തന്നെ ക്ഷണിച്ചില്ല. പാർട്ടി കമ്മിറ്റി കൂടി തനിക്ക് പറയാനുള്ളത് കേട്ട ശേഷം മാത്രമെ താൻ രാജി വയ്ക്കുകയുള്ളു. കെഎം മാണി തന്നതല്ല ചീഫ് വിപ്പ് സ്ഥാനമെന്നും അത് യുഡിഎഫ് തന്നതാണെന്നും പിസി ജോർജ് പറഞ്ഞു.
 | 

മാന്യമായി രാജി വയ്ക്കാൻ അവസരം തരണം പിസി ജോർജ്
കൊച്ചി: എന്നും ചീഫ് വിപ്പ് സ്ഥാനം വേണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും മാന്യമായി രാജി വയ്ക്കാൻ അവസരം തരണമെന്നും ചീഫ് വിപ്പ് പിസി ജോർജ്. മാണിയുടെ രാജി എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല. ആരാനും എവിടെയെങ്കിലും യോഗം ചേർന്നാൽ അത് തന്നെ ബാധിക്കില്ലെന്നും പിസി ജോർജ് ന്യൂസ്‌മൊമന്റ്‌സിനോട് പറഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന എംൽഎമാരുടെ യോഗത്തിൽ തന്നെ ക്ഷണിച്ചില്ല. പാർട്ടി കമ്മിറ്റി കൂടി തനിക്ക് പറയാനുള്ളത് കേട്ട ശേഷം മാത്രമെ താൻ രാജി വയ്ക്കുകയുള്ളു. കെഎം മാണി തന്നതല്ല ചീഫ് വിപ്പ് സ്ഥാനമെന്നും അത് യുഡിഎഫ് തന്നതാണെന്നും പിസി ജോർജ് പറഞ്ഞു.

തിരുവനന്തപുരത്ത് ചേർന്ന കേരള കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ നിന്ന് പിസി ജോർജിനെ മാറ്റി നിർത്തിയിരുന്നു. ജോർജിനെതിരേ നടപടി വേണമെന്ന് എംഎൽഎമാർ യോഗത്തിൽ ആവശ്യപ്പെട്ടതായാണ് സൂചന. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായി. എന്നാൽ ഇക്കാര്യത്തിൽ ജോസഫ് വിഭാഗം മൗനം പാലിച്ചതായാണ് റിപ്പോർട്ട്.