സാമ്പത്തിക പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പിണറായി

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. നികുതി ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിച്ചാൽ സർക്കാരിനെതിരേ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും പിണറായി പറഞ്ഞു. യു.ഡി.എഫിന്റെ ഉത്തരവാദിത്തമില്ലായ്മയുടെ ഭാരം താങ്ങേണ്ട ബാധ്യത ജനങ്ങൾക്കില്ല.
 | 
സാമ്പത്തിക പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. നികുതി ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിച്ചാൽ സർക്കാരിനെതിരേ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും പിണറായി പറഞ്ഞു. യു.ഡി.എഫിന്റെ ഉത്തരവാദിത്തമില്ലായ്മയുടെ ഭാരം താങ്ങേണ്ട ബാധ്യത ജനങ്ങൾക്കില്ല. എന്തുകൊണ്ട് പ്രതിസന്ധിയുണ്ടായി എന്ന് വിശദീകരിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്നും പിണറായി ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ ധവള പത്രമിറക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

നല്ല രീതിയിൽ വന്ന സർക്കാരിന് മോശം പ്രതിച്ഛായയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് സർക്കാർ ചീഫ് വിപ്പ് പി.സി ജോർജ് പ്രതികരിച്ചു. ഭരണത്തിലെ പിടിപ്പുകേട് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ തടയുമെന്ന് തോമസ് ഐസക്കും വ്യക്തമാക്കി. വെള്ളക്കരം ഇരട്ടിയാക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സർക്കാരിന് നേരിടേണ്ടി വരുമെന്ന് വി.എസ് അച്ചുതാനന്ദനു പറഞ്ഞിരുന്നു.