മ്യൂസിയം വളപ്പില്‍ പിങ്ക് പോലീസിന്റെ സദാചാര വേട്ടക്കിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി

തിരുവനന്തപുരം മ്യൂസിയം വളപ്പില് പിങ്ക് പോലീസിന്റെ സദാചാര പോലീസിംഗിന് ഇരയായ വിഷ്ണുവും ആതിരയും വിവാഹിതരായി. വെള്ളയമ്പലത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം മ്യൂസിയം വളപ്പില് ഇരിക്കുകയായിരുന്ന ഇവരെ പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനാശ്വാസ്യം ആരോപിച്ചായിരുന്നു നടപടി. എന്നാല് പോലീസിനെ വെട്ടിലാക്കിക്കൊണ്ട് ഈ സംഭവങ്ങള് വിഷ്ണു ഫേസ്ബുക്ക് ലൈവ് ചെയ്തു.
 | 

മ്യൂസിയം വളപ്പില്‍ പിങ്ക് പോലീസിന്റെ സദാചാര വേട്ടക്കിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പിങ്ക് പോലീസിന്റെ സദാചാര പോലീസിംഗിന് ഇരയായ വിഷ്ണുവും ആതിരയും വിവാഹിതരായി. വെള്ളയമ്പലത്ത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം മ്യൂസിയം വളപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനാശ്വാസ്യം ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ പോലീസിനെ വെട്ടിലാക്കിക്കൊണ്ട് ഈ സംഭവങ്ങള്‍ വിഷ്ണു ഫേസ്ബുക്ക് ലൈവ് ചെയ്തു.

കേസെടുക്കാതെ ഇവരെ പോലീസ് വിട്ടയച്ചെങ്കിലും സംഭവം വാര്‍ത്തയായതോടെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ് അന്വേഷണച്ചുമതല. ദേശീയ മാധ്യമങ്ങള്‍ വരെ പോലീസിന്റെ സദാചാര വേട്ടയേക്കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.

കൊല്ലം അഴീക്കലില്‍ സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ ആക്രമിച്ച ്‌നീഷ് ആത്മഹത്യ ചെയ്ത വാര്‍ത്തയ്ക്കു പിന്നാലെയാണ് ഇവരുടെ വിവാഹ വാര്‍ത്തയെന്നതും ശ്രദ്ധേയമാണ്.