‘മാപ്പ് വേണ്ട, മറുപടിയാണ് വേണ്ടത്’; കവി എസ്. കലേഷ്

കവിത മോഷണവിവാദത്തില് എം.ജെ ശ്രീചിത്രനും ദീപാ നിഷാന്തിനും മറുപടിയുമായി കവി എസ്. കലേഷ്. മാപ്പ് വേണ്ട, മറുപടിയാണ് വേണ്ടതെന്ന് കലേഷ് ഫെയിസ്ബുക്കില് കുറിച്ചു. അല്പ്പ സമയം മുന്പ് വിഷയത്തില് മാപ്പ് അപേക്ഷയുമായി എം.ജെ ശ്രീചിത്രന് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് കലേഷിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്
 | 
‘മാപ്പ് വേണ്ട, മറുപടിയാണ് വേണ്ടത്’; കവി എസ്. കലേഷ്

കൊച്ചി: കവിത മോഷണവിവാദത്തില്‍ എം.ജെ ശ്രീചിത്രനും ദീപാ നിഷാന്തിനും മറുപടിയുമായി കവി എസ്. കലേഷ്. മാപ്പ് വേണ്ട, മറുപടിയാണ് വേണ്ടതെന്ന് കലേഷ് ഫെയിസ്ബുക്കില്‍ കുറിച്ചു. അല്‍പ്പ സമയം മുന്‍പ് വിഷയത്തില്‍ മാപ്പ് അപേക്ഷയുമായി എം.ജെ ശ്രീചിത്രന്‍ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് കലേഷിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത് സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനര്‍ഹിക്കുന്നുവെന്ന് എസ്. കലേഷ് ഫെയിസ്ബുക്കില്‍ കുറിച്ചു. കവിത മോഷ്ടിച്ചത് ആരാണെന്ന് ശ്രീചിത്രനോ ദീപാ നിഷാന്തോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം കലേഷിന് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഇരുവരും മാപ്പ് അപേക്ഷിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ശ്രീചിത്രനെ കൊടുങ്ങല്ലൂരില്‍ നടക്കാനിരിക്കുന്ന പൊതുപരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ട്. നാളെ കൊടുങ്ങല്ലൂരില്‍ നടക്കാനിരിക്കുന്ന ഭരണഘടന സംഘമത്തില്‍ നിന്ന് ശ്രീചിത്രന്റെ പ്രഭാഷണം ഒഴിവാക്കിയതായി പരിപാടിയുടെ സംഘാടക സമിതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഭാഷണം ഒഴിവാക്കിയതിന്റെ കാരണമെന്താണെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടില്ല.