അങ്കമാലി ഡയറീസ് ടീമിന് പോലീസിന്റെ അധിക്ഷേപം; ഫേസ്ബുക്ക് വീഡിയോയുമായി സംവിധായകന്‍

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രമോഷനുമായി പോയ അണിയറ പ്രവര്ത്തകര്ക്കും നടീനടന്മാര്ക്കും പോലീസിന്റെ അധിക്ഷേപം. മൂവാറ്റുപുഴയില് തീയേറ്ററിനു മുന്നില് വെച്ചാണ് പോലീസിന്റെ സദാചാര പട്രോളിംഗിന് ഇരയായതെന്ന് സംവിധായകനായ ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് വീഡിയോയില് വ്യക്തമാക്കി.
 | 

അങ്കമാലി ഡയറീസ് ടീമിന് പോലീസിന്റെ അധിക്ഷേപം; ഫേസ്ബുക്ക് വീഡിയോയുമായി സംവിധായകന്‍

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രമോഷനുമായി പോയ അണിയറ പ്രവര്‍ത്തകര്‍ക്കും നടീനടന്‍മാര്‍ക്കും പോലീസിന്റെ അധിക്ഷേപം. മൂവാറ്റുപുഴയില്‍ തീയേറ്ററിനു മുന്നില്‍ വെച്ചാണ് പോലീസിന്റെ സദാചാര പട്രോളിംഗിന് ഇരയായതെന്ന് സംവിധായകനായ ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.

മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ പോലീസ് വാഹനം മുന്നിലിട്ട് അണിയറപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടയുകയായിരുന്നു. നടീനടന്‍മാരുള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിച്ച് വാഹനത്തില്‍ നിന്ന് പുറത്തിറക്കുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് എത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ലിജോ പറയുന്നു.

സിനിമയിലെ വില്ലന്‍മാരിലൊരാളായ യുക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണോട് പള്‍സര്‍ ടിറ്റോ എന്ന് പേരി മാറ്റണോ എന്നും വാഹനത്തിനകത്ത് എന്തു ചെയ്യുകയായിരുന്നുവെന്നും മോശമായ ഭാഷയില്‍ ചോദിച്ചു എന്നാണ് ആരോപണം.

വീഡിയോ കാണാം