കാസർഗോഡ് സ്വർണ്ണവേട്ട: 1 കിലോ സ്വർണ്ണം പിടികൂടി

കാസർഗോഡ് ആദൂരിൽ നിന്നും സ്വർണ്ണം പിടികൂടി. കാസർഗോഡ് സ്വദേശികളിൽ നിന്നും 1.290 കിലോ സ്വർണ്ണമാണ് പോലീസ് പിടികൂടിയത്.
 | 

കാസർഗോഡ് സ്വർണ്ണവേട്ട: 1 കിലോ സ്വർണ്ണം പിടികൂടി

കാസർഗോഡ്: കാസർഗോഡ് ആദൂരിൽ നിന്നും സ്വർണ്ണം പിടികൂടി. കാസർഗോഡ് സ്വദേശികളിൽ നിന്നും 1.290 കിലോ സ്വർണ്ണമാണ് പോലീസ് പിടികൂടിയത്. ഷാർജയിൽ നിന്നും ബംഗളൂരുവിൽ വിമാനം ഇറങ്ങി കെ.എസ്.ആർ.ടി .സി ബസ്സിൽ കാസർഗോഡേക്ക് വരുന്ന വഴിയാണ് അബ്ദുള്ള കുഞ്ഞി, മുഹമ്മദ് റാഷിദ് എന്നിവർ അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് ബസ്സിൽ പരിശോധന നടത്തിയത്. ബാഗിനുള്ളിൽ തകിട് രൂപത്തിൽ ഒട്ടിച്ച നിലയിലായിരുന്നു സ്വർണ്ണം. സ്വർണക്കടത്തിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് കാസർഗോഡ് പോലീസ് അറിയിച്ചു.