നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴിയെടുക്കും; പോലീസ് അപേക്ഷ നല്‍കി

നടിയെ ആക്രമിച്ച സംഭവത്തില് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി എടുക്കാനൊരുങ്ങി പോലീസ്. റിമി ഉള്പ്പെടെ നാല് പേരുടെ രഹസ്യമൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പോലീസ് കോടതിയില് അപേക്ഷ നല്കി. നേരത്തേ ഇവരോട് ഫോണില് ചോദ്യങ്ങള് ചോദിച്ചിരുന്നു.
 | 

നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയുടെ രഹസ്യമൊഴിയെടുക്കും; പോലീസ് അപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി എടുക്കാനൊരുങ്ങി പോലീസ്. റിമി ഉള്‍പ്പെടെ നാല് പേരുടെ രഹസ്യമൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തേ ഇവരോട് ഫോണില്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

164 വകുപ്പ് അനുസരിച്ച് മൊഴിയെടുക്കാനാണ് പോലീസിന്റെ പദ്ധതി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമിയില്‍ നിന്ന് പോലീസിന് നേരത്തെ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. ദിലീപിന്റെ വിദേശ ഷോകളില്‍ റിമി പങ്കെടുത്തിട്ടുണ്ട്. മൊഴി മാറ്റാതിരിക്കാനാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് നീങ്ങുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയിലേക്ക് നടത്തിയ പര്യടനത്തില്‍ റിമി പങ്കെടുത്തിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമായിരുന്നു ഈ പര്യടനം നടന്നത്. ഇതിനു ശേഷമാണ് ദിലീപ് തനിക്കു നേരെ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയത്.