‘ദി ലൈ ലാമ’, ഒരു പേഴ്‌സ് പോലും കയ്യിലില്ലാത്ത സന്യാസി; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

കേദാര്നാഥ് ഗുഹയില് ക്യാമറകള്ക്കു വേണ്ടി ധ്യാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടന് പ്രകാശ് രാജ്. നുണയന് സന്യാസി എന്ന് അര്ത്ഥം വരുന്ന 'ദി ലൈ ലാമ' എന്നാണ് പ്രകാശ് രാജ് മോദിയെ ട്വിറ്റര് സന്ദേശത്തില് വിശേഷിപ്പിച്ചിരിക്കുന്നത്.
 | 
‘ദി ലൈ ലാമ’, ഒരു പേഴ്‌സ് പോലും കയ്യിലില്ലാത്ത സന്യാസി; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

ബംഗളൂരു: കേദാര്‍നാഥ് ഗുഹയില്‍ ക്യാമറകള്‍ക്കു വേണ്ടി ധ്യാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടന്‍ പ്രകാശ് രാജ്. നുണയന്‍ സന്യാസി എന്ന് അര്‍ത്ഥം വരുന്ന ‘ദി ലൈ ലാമ’ എന്നാണ് പ്രകാശ് രാജ് മോദിയെ ഫെയിസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു പേഴ്‌സ് പോലും കയ്യിലില്ലാത്ത സന്യാസി വസ്ത്രങ്ങള്‍ക്കും ക്യാമറ സംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്നയാള്‍ എന്നും പോസ്റ്റില്‍ പ്രകാശ് രാജ് പറയുന്നു.

THE LIE LAMA ….DEAR Monk Without a Purse … WHO pays for the WARDROBE ..CAMERA CREW and the FASHION SHOW … #justasking

Posted by Prakash Raj on Sunday, May 19, 2019

ശനിയാഴ്ച കേദാര്‍നാഥ് സന്ദര്‍ശനത്തിനെത്തിയ മോദി രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കുമെന്ന് നേരത്തേ അറിയിച്ച ധ്യാനം പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ വരെ നീട്ടി. അതേസമയം കോട്ട് ഹാങ്ങറും, ഫോണും വൈദ്യുതി കണക്ഷനും കട്ടിലും കിടക്കയുമുള്ള ഗുഹയില്‍ കണ്ണട വെച്ച് ധ്യാനത്തിലിരുന്ന മോദിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ലഭിച്ചത്.