ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചാരണം തെറ്റ്; ബിജെപി അവകാശവാദം പൊളിച്ച് വൈദികര്‍; പോസ്റ്റുകള്‍ കാണാം

തങ്ങള് ബിജെപിയില് ചേര്ന്നുവെന്ന ബിജെപി പ്രചാരണം തെറ്റാണെന്ന് അവകാശപ്പെട്ട് വൈദികര്. ഫാ.മാത്യു മണവത്തും ഡീക്കന് കുര്യന് മൈലക്കാട്ടും ആണ് അഞ്ച് വൈദികര് ബിജെപിയില് ചേര്ന്നുവെന്ന് അവകാശപ്പെടുന്ന പോസ്റ്റിനെതിരെ രംഗത്തെത്തിയത്. വൈദികര്ക്ക് കാവി ഷാള് അണിയിക്കുന്ന ചിത്രത്തിനൊപ്പം അഞ്ച് വൈദികരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാര്ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്പിള്ളയാണ് ഫെയിസ്ബുക്കില് പോസ്റ്റ് ഇട്ടത്. ഇത് ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക പേജിലും പ്രത്യക്ഷപ്പെട്ടു.
 | 

ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചാരണം തെറ്റ്; ബിജെപി അവകാശവാദം പൊളിച്ച് വൈദികര്‍; പോസ്റ്റുകള്‍ കാണാം

കോട്ടയം: തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന ബിജെപി പ്രചാരണം തെറ്റാണെന്ന് അവകാശപ്പെട്ട് വൈദികര്‍. ഫാ.മാത്യു മണവത്തും ഡീക്കന്‍ കുര്യന്‍ മൈലക്കാട്ടും ആണ് അഞ്ച് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് അവകാശപ്പെടുന്ന പോസ്റ്റിനെതിരെ രംഗത്തെത്തിയത്. വൈദികര്‍ക്ക് കാവി ഷാള്‍ അണിയിക്കുന്ന ചിത്രത്തിനൊപ്പം അഞ്ച് വൈദികരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയാണ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇത് ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക പേജിലും പ്രത്യക്ഷപ്പെട്ടു.

താന്‍ ശ്രീധരന്‍പിള്ളയെ കാണാനെത്തിയത് നാട്ടുകാരനായ ഒരു വ്യക്തിയുടെ മൃതദേഹം സൗദി അറേബ്യയില്‍ നിന്ന് കൊണ്ടുവരുന്നത് സംബന്ധിച്ച് നിവേദനം നല്‍കാനാണെന്ന് ഫാ.മാത്യു മണവത്ത് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താങ്കളുടെ പാര്‍ട്ടിക്കാര്‍ തന്ന ജ്യൂസ് കുടിച്ചു. ഒരു വാക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഭാരതീയ സംസ്‌കാരത്തെപ്പറ്റി പറഞ്ഞു. അല്ലാതെ താന്‍ ബിജെപി അംഗത്വം എടുത്തിട്ടില്ലെന്നും അനുഭാവി എന്നു പറഞ്ഞില്ലെന്നും ഫാ. മാത്യു മണവത്ത് പി.എസ്.ശ്രീധരന്‍പിള്ളയുടെ പോസ്റ്റില്‍ നല്‍കിയ കമന്റില്‍ പറഞ്ഞു.

ഈ പേജിന്റെ ഉത്തര വാദിത്വപ്പെട്ടവർ തെറ്റ് തിരുത്തണംആശംസ അർപ്പിച്ചാൽ മെബർ ആകില്ല, നമസ്കരിച്ചാലും.വെറുതെ അഭ്യൂഹങ്ങൾ…

Posted by FrMathew Manavathu on Saturday, September 22, 2018

തനിക്ക് നിഷ്പക്ഷ രാഷ്ട്രീയ ചിന്തഗതിയാണെന്നും ഞാന്‍ ഒരു പാര്‍ട്ടിയിലുംഅംഗമല്ലെന്നുമാണ് ഡീക്കന്‍ കുര്യന്‍ മൈലക്കാട്ട് പോസ്റ്റില്‍ പറയുന്നു. ചില തെറ്റായ പ്രചരണം എന്റെ പേരില്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ചിട്ടില്ല. ഈ പോസ്റ്റ് തന്റെ അറിവോടെ അല്ല ഇട്ടിരിക്കുന്നത്. ഈ പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മറ്റു കാര്യങ്ങളോ പരിശോധിച്ചാല്‍ താന്‍ അതില്‍ പങ്കെടുത്തിട്ടില്ലെന്ന് മനസിലാകുമെന്നും ഡീക്കന്‍ വ്യക്തമാക്കുന്നു.

എനിക്ക് നിഷ്പക്ഷ രാഷ്ട്രീയ ചിന്തഗതിയാണ്….. ഞാൻ ഒരു പാർട്ടിയിലുംഅംഗം അല്ല…. എന്നാൽ ചില തെറ്റായ പ്രചരണം എന്റെ പേരിൽ…

Posted by DnJithin Kurian Mylakkattu on Saturday, September 22, 2018