നടിയെ ആക്രമിച്ച കേസ്; പ്രധാന സാക്ഷി കൂറുമാറി

നടിയെ ആക്രമിച്ച കേസില് പ്രധാന സാക്ഷി കൂറ് മാറി. കാവ്യാ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായ പള്സര് സുനി ലക്ഷ്യയില് എത്തിയത് കണ്ടില്ലെന്നാണ് കോടതിയില് ഇയാള് പറഞ്ഞത്. രഹസ്യമൊഴിയുടെ പകര്പ്പ് അന്വേഷണസംഘത്തിന് ലഭിച്ചു.
 | 

നടിയെ ആക്രമിച്ച കേസ്; പ്രധാന സാക്ഷി കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷി കൂറ് മാറി. കാവ്യാ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത് കണ്ടില്ലെന്നാണ് കോടതിയില്‍ ഇയാള്‍ പറഞ്ഞത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് ലഭിച്ചു.

ദിലീപിന് ജാമ്യം ലഭിക്കുന്നതിനു മുമ്പാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് താന്‍ കണ്ടുവെന്നായിരുന്നു ഇയാള്‍ നേരത്തേ പോലീസിന് മൊഴി നല്‍കിയത്. പിടിയിലാകുന്നതിന് തലേദിവസമായിരുന്നു ഇതെന്നും മറ്റൊരു പ്രതിയായ വിജേഷും ഒപ്പമുണ്ടായരുന്നെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

കാവ്യ ആ സമയത്ത് ലക്ഷ്യയില്‍ ഇല്ലായിരുന്നു. ആലുവയിലാണെന്ന് അറിഞ്ഞതോടെ വിസിറ്റിംഗ് കാര്‍ഡ് വാങ്ങിക്കൊണ്ട് സുനി മടങ്ങിയെന്നും അന്വേഷണസംഘത്തോട് ഇയാള്‍ വിവരിച്ചിരുന്നു. ലക്ഷ്യയില്‍ പോയെന്ന സുനിയും പോലീസിനോട് സ്ഥിരീകരിച്ചിരുന്നു. ദിലീപിന് എഴുതിയ കത്തിലും ലക്ഷ്യയിലെത്തിയ കാര്യം സുനി സൂചിപ്പിച്ചിരുന്നു.