വിര്‍ച്വല്‍ രീതിയില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമ പ്രഖ്യാപിച്ച് പ്രിഥ്വിരാജ്

പൂര്ണ്ണമായും വിര്ച്വല് രീതിയില് നിര്മിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം പ്രഖ്യാപിച്ച് പ്രിഥ്വിരാജ്.
 | 
വിര്‍ച്വല്‍ രീതിയില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ സിനിമ പ്രഖ്യാപിച്ച് പ്രിഥ്വിരാജ്

കൊച്ചി: പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം പ്രഖ്യാപിച്ച് പ്രിഥ്വിരാജ്. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങല്‍ താരം തന്നെയാണ് പുറത്തു വിട്ടത്. ഗോകുല്‍ രാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായാണ് ഒരുക്കുന്നത്.

സിനിമാ നിര്‍മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും പുതിയൊരു ഏട് എന്നാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പ്രിഥ്വിരാജ് ഇതിനെ വിശേഷിപ്പിച്ചത്. കാലം മാറുന്നതിന് അനുസരിച്ച് പുതിയ വെല്ലുവിളികള്‍, നവീന രീതികള്‍, ഒപ്പം ഒരു ഐതിഹാസികമായ കഥയും എന്നും പ്രിഥ്വിരാജ് കുറിച്ചു.

This is an exciting new chapter in the art and science of film making! So looking forward to this one! Changing times,…

Posted by Prithviraj Sukumaran on Sunday, August 16, 2020