സ്ത്രീവിരുദ്ധ ചിത്രങ്ങളുടെ ഭാഗമാകില്ല; അഭിനയിച്ച ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് പ്രിഥ്വിരാജ്

സ്ത്രീവിരുദ്ധ സിനിമകളില് ഇനിയൊരിക്കലും ഭാഗമാകില്ലെന്ന് പ്രിഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിഥ്വിരാജിന്റെ പ്രഖ്യാപനം. കറേജ് എന്ന തലക്കെട്ടിലാണ് പ്രിഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ മുന്കാല ചിത്രങ്ങളില് നടത്തിയ സ്ത്രീവിരുദ്ധ പരാമര്ശങ്ങള്ക്ക് മാപ്പ് പറയുന്നതായും പ്രിഥ്വിരാജ് പറഞ്ഞു. കൊച്ചിയില് ആക്രമണത്തിനിരയായ നടി പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ഇന്നു മുതല് നടി ചിത്രീകരണത്തില് പങ്കെടുക്കും. നടിയെ അഭിനന്ദിച്ചെഴുതിയ കുറിപ്പിലാണ് പ്രിഥ്വി തന്റെ നിലപാട് വ്യക്തമാക്കിയത്.
 | 

സ്ത്രീവിരുദ്ധ ചിത്രങ്ങളുടെ ഭാഗമാകില്ല; അഭിനയിച്ച ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് പ്രിഥ്വിരാജ്

സ്ത്രീവിരുദ്ധ സിനിമകളില്‍ ഇനിയൊരിക്കലും ഭാഗമാകില്ലെന്ന് പ്രിഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിഥ്വിരാജിന്റെ പ്രഖ്യാപനം. കറേജ് എന്ന തലക്കെട്ടിലാണ് പ്രിഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ മുന്‍കാല ചിത്രങ്ങളില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയുന്നതായും പ്രിഥ്വിരാജ് പറഞ്ഞു. കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി പ്രിഥ്വിരാജ് നായകനാകുന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. ഇന്നു മുതല്‍ നടി ചിത്രീകരണത്തില്‍ പങ്കെടുക്കും. നടിയെ അഭിനന്ദിച്ചെഴുതിയ കുറിപ്പിലാണ് പ്രിഥ്വി തന്റെ നിലപാട് വ്യക്തമാക്കിയത്.

ആാദ്യമായാണ് ഒരു നടന്‍ തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയുന്നത്. അസാമാന്യമായ ധൈര്യമാണ് നടി പ്രദര്‍ശിപ്പിക്കുന്നത്. ഇത്രയും ധീരമായ തീരുമാനമെടുത്ത നടിയെ എല്ലാവരും അഭിനന്ദിക്കണം. താന്‍ നിരന്തരം നോട്ടങ്ങളാല്‍ പിന്തുടരപ്പെടുമെന്ന് അറിഞ്ഞിട്ടും അവള്‍ തന്റെ ജോലിയിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് മാതൃകയും വഴികാട്ടുന്ന വെളിച്ചവുമാണ് നടിയുടെ ഈ തീരുമാനമെന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നു.

പക്വതയില്ലാത്ത സമയത്താണ് താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമകളുടെ ഭാഗമായത്. തന്റെ കഥാപാത്രം പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. അവ തനിക്കു നേടിത്തന്ന അഭിനന്ദനങ്ങളെയോര്‍ത്ത് തലകുനിക്കുന്നു. എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കാന്‍ ഇനിയൊരിക്കലും ഞാന്‍ അനുവദിക്കില്ല. ഞാനൊരു നടനാണ്, ഇതാണ് എന്റെ ക്രാഫ്റ്റ്. സദാചാര ബോധമില്ലാത്ത കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഇനിയും ഞാന്‍ ചെയ്യും. പക്ഷെ അത്തരം കഥാപാത്രങ്ങളെ വാഴ്ത്താനോ ന്യായീകരിക്കാനോ ഒരിക്കലും അനുവദിക്കില്ലെന്നും പ്രിഥ്വി വ്യക്തമാക്കി.

പോസ്റ്റ് കാണാം