ആറന്മുള വിമാനത്താവളം: സമരം പുനരാരംഭിക്കും

ആറന്മുള വിമാനത്താവളത്തിനെതിരായ സമരം പുനരാരംഭിക്കാൻ തീരുമാനം. നവംബർ ആദ്യവാരം മൂന്നാംഘട്ട സമരം തുടങ്ങുമെന്ന് ആറന്മുള സമര സമിതി അറിയിച്ചു. സുഗതകുമാരിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
 | 
ആറന്മുള വിമാനത്താവളം: സമരം പുനരാരംഭിക്കും

 

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനെതിരായ സമരം പുനരാരംഭിക്കാൻ തീരുമാനം. നവംബർ ആദ്യവാരം മൂന്നാംഘട്ട സമരം തുടങ്ങുമെന്ന് ആറന്മുള സമര സമിതി അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സുഗതകുമാരിയുടെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകും. സർക്കാർ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും സമര സമിതി അറിയിച്ചു.