ഇപ്പോള്‍ കുടുങ്ങിയത് സ്രാവ് അല്ലെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില് ഇപ്പോള് കുടുങ്ങിയത് സ്രാവ് അല്ലെന്ന് പ്രതിയായ പള്സര് സുനി. സ്രാവുകള് ഇനിയും ഉണ്ടെന്നും സുനി പറഞ്ഞു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കാന് കൊണ്ടുവന്നപ്പോളാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കഥ പകുതിയേ ആയിട്ടുള്ളു എന്നായിരുന്നു ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയപ്പോള് സുനി മാധ്യമങ്ങളോട് പറഞ്ഞത്.
 | 

ഇപ്പോള്‍ കുടുങ്ങിയത് സ്രാവ് അല്ലെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവ് അല്ലെന്ന് പ്രതിയായ പള്‍സര്‍ സുനി. സ്രാവുകള്‍ ഇനിയും ഉണ്ടെന്നും സുനി പറഞ്ഞു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോളാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കഥ പകുതിയേ ആയിട്ടുള്ളു എന്നായിരുന്നു ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്.

കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് നേരത്തേ സുനി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ദിലീപ് അറസ്റ്റിലായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കുടുങ്ങിയതാണോ സ്രാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ ഇനിയുമുണ്ടല്ലോ എന്നായിരുന്നു മറുപടി.

ജയിലിലെ ഫോണ്‍വിളി് കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ ഇയാളുടെ റിമാന്‍ഡ് ഓഗസ്റ്റ് 1 വരെ നീട്ടിയിരുന്നു.