കുമ്മനവും സുരേഷ് ഗോപിയും തോറ്റപ്പള്‍ സങ്കടം തോന്നി, കേരളം ഭാരതമല്ലെന്ന് തെളിയിച്ചു; രാജസേനന്‍

ശബരിമല വിഷയം മുതലാക്കി കേരളത്തില് രാഷ്ട്രീയ മുന്നേറ്റം നടത്താമെന്ന് ബി.ജെ.പി കരുതിയിരുന്നെങ്കിലും തെരഞ്ഞെടുപ്പില് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന് സ്ഥാനാര്ത്ഥികള്ക്ക് ആര്ക്കും കഴിഞ്ഞില്ല
 | 
കുമ്മനവും സുരേഷ് ഗോപിയും തോറ്റപ്പള്‍ സങ്കടം തോന്നി, കേരളം ഭാരതമല്ലെന്ന് തെളിയിച്ചു; രാജസേനന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നേതാക്കള്‍ തോറ്റുപോയതില്‍ രോഷവും സങ്കടവും പ്രകടിപ്പിച്ച് സംവിധായകന്‍ രാജസേനന്‍. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ കേരളത്തില്‍ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണെന്ന് അദ്ദേഹം ഫെയിസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ശബരിമല വിഷയം മുതലാക്കി കേരളത്തില്‍ രാഷ്ട്രീയ മുന്നേറ്റം നടത്താമെന്ന് ബി.ജെ.പി കരുതിയിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും കഴിഞ്ഞില്ല. പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്താനും ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. രാജസേനന്‍ ഉള്‍പ്പെടെയുടെയുള്ള സെലിബ്രറ്രികള്‍ പ്രചാരണത്തിനിറങ്ങിയിട്ടും ഒരു സീറ്റെന്ന് സ്വപ്ന നേട്ടത്തിന് അരികെ എത്താന്‍ എന്‍.ഡി.എക്ക് കഴിഞ്ഞില്ല.

രാജസേനന്റെ വാക്കുകള്‍

ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദി ജിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു അസാമാന്യവിജയമായിരുന്നു അത്.

എന്നാല്‍ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രാണ്. ജയിച്ചതോ, കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള്‍ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. ഒരുകാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടവും ഒരുപാട് വിഷമവുണ്ട്.

Posted by Rajasenan AppuKuttan Nair on Thursday, May 23, 2019