വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് മാറിനില്‍ക്കുമെന്ന് ആഷിക്ക് അബു

വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് റമീസ് മാറിനില്ക്കുമെന്ന് സംവിധായകന് ആഷിക്ക് അബു.
 | 
വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് മാറിനില്‍ക്കുമെന്ന് ആഷിക്ക് അബു

വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് റമീസ് മാറിനില്‍ക്കുമെന്ന് സംവിധായകന്‍ ആഷിക്ക് അബു. തന്റെ ഉദ്ദേശ്യശുദ്ധിക്ക് മേല്‍ സംശയത്തിന്റെ നിഴല്‍ വീണതിനാല്‍ പൊതുസമൂഹത്തോട് അത് റമീസ് തന്നെ വ്യക്തിപരമായി വിശദീകരിക്കുമെന്നും തന്‍രെ വിശ്വാസ്യത സമൂഹത്തെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ റമീസിന് ബാധ്യതയുണ്ടെന്നും ആഷിക്ക് അബു ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതുവരെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതായി റമീസ് അറിയിച്ചുവെന്നാണ് ആഷിക്ക് അബു വ്യക്തമാക്കിയിരിക്കുന്നത്.

റമീസിന്റെ രാഷ്ട്രീയ നിലപാടുകളോട് വ്യക്തിപരമായി ഒട്ടും യോജിപ്പില്ലെന്നും അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യതയെന്നും ആഷിക്ക് പറഞ്ഞു. വാരിയംകുന്നന്‍ സിനിമ പ്രഖ്യാപനം മുതല്‍ വിവാദമായിരുന്നു. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് തീവ്ര നിലപാടുകളുമായി രംഗത്തെത്തിയിരുന്നതും ഇതിനിടയില്‍ ചര്‍ച്ചയായി. സ്ത്രീവിരുദ്ധവും തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുകളും റമീസ് പുലര്‍ത്തിയിരുന്നുവെന്നാണ് മുന്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാട്ടി റമീസിനെതിരെ ആരോപണം ഉയര്‍ന്നത്.

ചിത്രത്തിനെതിരെ ആദ്യം മുതല്‍ ആക്രമണം നടത്തിയ സംഘപരിവാറും ഈ ആരോപണങ്ങള്‍ ഏറ്റുപിടിച്ചു. ഇടതുപക്ഷ അനുകൂലികളും റമീസിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ തന്റെ നിലപാടുകള്‍ അപക്വമായിരുന്നുവെന്ന വിശദീകരണവുമായി റമീസും എത്തിയിരുന്നു.

ആഷിക്കിന്റെ പോസ്റ്റ് വായിക്കാം

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത.
മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു.
റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.
ആഷിഖ് അബു

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും…

Posted by Aashiq Abu on Friday, June 26, 2020