ആര്‍ത്തവം പരിശുദ്ധമായ ഒന്നാണ്, ശബരിമല വിഷയത്തില്‍ പിണറായിയുടെ നിലപാടാണ് ശരി; വിജയ് സേതുപതി

ശബരിമല വിഷയത്തില് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാടിന് പിന്തുണയുമായി തമിഴ് നടന് വിജയ് സേതുപതി. ശബരിമല വിഷയത്തില് കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാടാണ് ശരി. ആര്ത്തവം അശുദ്ധമല്ല, പരിശുദ്ധമാണ്. ഒരു പുരുഷനായിരിക്കുകയെന്നാല് വളരെ എളുപ്പം സാധിക്കുന്ന ഒന്നാണ്. എന്നാല് സ്ത്രീ ആയിരിക്കുകയെന്നത് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്ക്ക് അത്തരം ഗുണവിശേഷമില്ലെങ്കില് നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകുമെന്നും സേതുപതി ചോദിച്ചു.
 | 
ആര്‍ത്തവം പരിശുദ്ധമായ ഒന്നാണ്, ശബരിമല വിഷയത്തില്‍ പിണറായിയുടെ നിലപാടാണ് ശരി; വിജയ് സേതുപതി

ആലപ്പുഴ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിന് പിന്തുണയുമായി തമിഴ് നടന്‍ വിജയ് സേതുപതി. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടാണ് ശരി. ആര്‍ത്തവം അശുദ്ധമല്ല, പരിശുദ്ധമാണ്. ഒരു പുരുഷനായിരിക്കുകയെന്നാല്‍ വളരെ എളുപ്പം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീ ആയിരിക്കുകയെന്നത് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്ക് അത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകുമെന്നും സേതുപതി ചോദിച്ചു.

താന്‍ പിണറായി വിജയന്റെ ആരാധകനാണ്, ഒരിക്കല്‍ ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററെപ്പോലെയാണ് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. എല്ലാവരും അനുസരണയുള്ളവരായി. അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാമെന്നും സേതുപതി വ്യക്തമാക്കി.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ച് മക്കള്‍ സെല്‍വം രംഗത്ത് വന്നു. ഡബ്ല്യുസിസി പോലുള്ള സംഘടനകള്‍ തമിഴകത്തും രൂപം കൊള്ളണമെന്നും അതാര് തടഞ്ഞാലും സംഭവിക്കുമെന്നും വിജയ് സേതുപതി പറയുന്നു. മീടു ക്യാംപെയ്‌നിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നവരില്‍ പേടി ജനിപ്പിക്കാന്‍ സാധിച്ചുവെന്നും സേതുപതി അഭിപ്രായപ്പെട്ടു.