ഐഎഫ്എഫ്‌കെ നാല് ജില്ലകളില്‍ നടത്തുന്നത് തിരുവനന്തപുരം എന്ന ബ്രാന്‍ഡിനെ തകര്‍ക്കുമെന്ന് ശബരിനാഥന്‍; പ്രാദേശികവാദമെന്ന് കമല്‍

ഈ വര്ഷം ഐഎഫ്എഫ്കെ നാല് ജില്ലകളിലായി നടത്താനുള്ള സര്ക്കാര് തീരുമാനം തിരുവനന്തപുരം എന്ന ബ്രാന്ഡിനെ തകര്ക്കുമെന്ന് കെ.എസ്.ശബരിനാഥന് എംഎല്എ.
 | 
ഐഎഫ്എഫ്‌കെ നാല് ജില്ലകളില്‍ നടത്തുന്നത് തിരുവനന്തപുരം എന്ന ബ്രാന്‍ഡിനെ തകര്‍ക്കുമെന്ന് ശബരിനാഥന്‍; പ്രാദേശികവാദമെന്ന് കമല്‍

ഈ വര്‍ഷം ഐഎഫ്എഫ്‌കെ നാല് ജില്ലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം തിരുവനന്തപുരം എന്ന ബ്രാന്‍ഡിനെ തകര്‍ക്കുമെന്ന് കെ.എസ്.ശബരിനാഥന്‍ എംഎല്‍എ. ചലച്ചിത്രോത്സവം ഭാവിയില്‍ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് ശബരിനാഥന്‍ ആവശ്യപ്പെടുന്നത്. 1996ല്‍ തുടങ്ങിയ ഐഎഫ്എഫ്‌കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാ ഭൂപടത്തില്‍ ഒരു പ്രഥമസ്ഥാനമുണ്ട്. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് ഐഎഫ്എഫ്‌കെയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.

ഒരു തീര്‍ഥാടനം പോലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാര്‍ക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെക്ക് വരുന്നവര്‍ക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം. സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ഐഎഫ്എഫ്‌കെ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത ‘തിരുവനന്തപുരം’ എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും എന്നാണ് ശബരിനാഥന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

അതേസമയം ശബരിനാഥന്‍ ഉന്നയിക്കുന്നത് പ്രാദേശികവാദമാണെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. കോവിഡ് സാഹചര്യമായതിനാലാണ് ഫെസ്റ്റിവല്‍ നാല് വേദികളില്‍ നടത്തുന്നതെന്നു സ്ഥിരം വേദി തിരുവനന്തപുരത്തായിരിക്കുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കി. എംഎല്‍എ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കമല്‍ പറഞ്ഞു.

ശബരിനാഥന്റെ പോസ്റ്റ് വായിക്കാം

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ് (Venice) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ്(Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.

1996ൽ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ. ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക്‌ ‌ (Kochi Biennale)‌ വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.
സർക്കാർ ഈ വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത “തിരുവനന്തപുരം” എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും. സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ്…

Posted by Sabarinadhan K S on Friday, January 1, 2021