വീണ്ടും സരിതയുടെ വീഡിയോ; ഇത്തവണ നീരജ് മാധവന് നേരെ

യുവനടൻ നീരജ് മാധവനെതിരെ സരിതാ എസ് നായർ. സ്വകാര്യ ചാനൽ പരിപാടിക്കിടെയിൽ തന്നെ 'ടമാർ പഠാർ' എന്ന് നീരജ് മാധവൻ വിശേഷിപ്പിച്ചുവെന്നാണ് സരിതയുടെ ആരോപണം. സാധാരണക്കാർക്ക് ആ വാക്കിന്റെ അർഥം അറിയാമെന്നും സരിതാ വാട്സ് ആപ്പിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെ പറഞ്ഞു.
 | 

വീണ്ടും സരിതയുടെ വീഡിയോ; ഇത്തവണ നീരജ് മാധവന് നേരെ
കൊച്ചി: യുവനടൻ നീരജ് മാധവനെതിരെ സരിതാ എസ് നായർ. സ്വകാര്യ ചാനൽ പരിപാടിക്കിടെയിൽ തന്നെ ‘ടമാർ പഠാർ’ എന്ന് നീരജ് മാധവൻ വിശേഷിപ്പിച്ചുവെന്നാണ് സരിതയുടെ ആരോപണം. സാധാരണക്കാർക്ക് ആ വാക്കിന്റെ അർഥം അറിയാമെന്നും സരിതാ വാട്‌സ് ആപ്പിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെ പറഞ്ഞു.

തന്റെ ജീവിതത്തിൽ അങ്ങനെ ഒരു ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. മോശമായ രീതിയിൽ ഒരു രൂപാ പോലും സമ്പാദിച്ചിട്ടില്ലെന്നും ഇനി സമ്പാദിക്കാനും ആഗ്രഹിക്കുന്നില്ലെന്നും സരിത വീഡിയോയിൽ പറയുന്നു. അങ്ങനെ ഒരു അവസ്ഥ വന്നാൽ ആത്മഹത്യ ചെയ്യുമെന്നും സരിത പറയുന്നു. എന്തു പറഞ്ഞും തന്നെ കളിയാക്കാം, എന്നാൽ അങ്ങനെയൊരു കണ്ണോടെ തന്നെ കാണരുതെന്ന് സരിത വീഡിയോയിലൂടെ അപേക്ഷിക്കുന്നു. എന്റെ കുഞ്ഞുങ്ങളെ ഓർത്ത് അതിരുകടന്ന പരിഹാസങ്ങൾ ഒഴിവാക്കണമെന്നും സരിത ആവശ്യപ്പെടുന്നു.

കോമഡി പരിപാടികളിൽ തന്നെ സ്ഥിരമായി അവതരിപ്പിക്കാറുണ്ട്. എന്നാൽ അതിനെയെല്ലാം താൻ വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും സരിത പറയുന്നു. (ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് ദൃശ്യങ്ങൾ കാണാം)