ശീമാട്ടിയുടെ സ്ഥലം പിടിച്ചെടുത്തു

ഒടുവിൽ ശീമാട്ടിയുടെ സ്ഥലം ജില്ലാഭരണകൂടം പിടിച്ചെടുത്തു. മെട്രോ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കലിന് ചുമതലയുള്ള അസിസ്ററന്റ് കളക്ടർ ശോഭനാ കുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ശീമാട്ടിയുടെ സ്ഥലം പിടിച്ചെടുത്തത്. സ്ഥലത്ത് വൻ പോലീസ് സന്നാഹമുണ്ട്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികളാണ് ഇന്നുണ്ടായതെന്ന് അസിസ്റ്റന്റ് കളക്ടർ ശോഭന കുമാരി ന്യൂസ്മൊമന്റ്സിനോട് പറഞ്ഞു.
 | 

ശീമാട്ടിയുടെ സ്ഥലം പിടിച്ചെടുത്തു
കൊച്ചി: ഒടുവിൽ ശീമാട്ടിയുടെ സ്ഥലം  ജില്ലാഭരണകൂടം പിടിച്ചെടുത്തു. മെട്രോ റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കലിന് ചുമതലയുള്ള അസിസ്‌ററന്റ് കളക്ടർ ശോഭനാ കുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ശീമാട്ടിയുടെ സ്ഥലം പിടിച്ചെടുത്തത്. സ്ഥലത്ത് വൻ പോലീസ് സന്നാഹമുണ്ട്.

ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികളാണ് ഇന്നുണ്ടായതെന്ന് അസിസ്റ്റന്റ്‌ കളക്ടർ ശോഭന കുമാരി ന്യൂസ്‌മൊമന്റ്‌സിനോട് പറഞ്ഞു. ഉടൻ തന്നെ സ്ഥലം കെ.എം.ആർ.എല്ലിന് വിട്ടു കൊടുക്കുമെന്നും അവർ പറഞ്ഞു.

ശീമാട്ടി സ്ഥലം വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് മെട്രോയുടെ നിര്‍മാണ ജോലികള്‍ പ്രതിസന്ധിയിലായിരുന്നു. മുഖ്യധാര
മാധ്യമങ്ങള്‍ അവഗണിച്ച വിഷയം ന്യൂസ്‌മൊമന്റസ് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് പൊതുസമൂഹത്തിലെത്തിച്ചത്. സോഷ്യല്‍, മീഡിയകളിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയത്.

ഇന്നലെ റവന്യു വകുപ്പിനെതിരേ കെഎംആര്‍എല്‍ രംഗത്ത് വന്നിരുന്നു. സ്ഥലം ഏറ്റെടുക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം റവന്യു വകുപ്പിനും ജില്ലാഭരണകൂടത്തിനും മാത്രമാണെന്ന് കെ.എംആര്‍എല്‍ ആരോപിച്ചിരുന്നു. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഭൂമി ഏറ്റെടുത്തത്.