സൂര്യ ടിവിയില്‍ മാനേജ്‌മെന്റിനെതിരേ പ്രതിഷേധിച്ച ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പകപോക്കല്‍ നടപടിയെന്ന് ജീവനക്കാര്‍

ശമ്പള വര്ദ്ധനയുള്പ്പെടെയുള്ള അവകാശങ്ങള്ക്കായി പ്രക്ഷോഭം നടത്തുകയും ട്രേഡ് യൂണിയന് പ്രവര്ത്തനം നടത്തുകയും ചെയ്ത ജീവനക്കാര്ക്ക് സൂര്യ ടിവിയുടെ കാരണം കാണിക്കല് നോട്ടീസ്. ഓണക്കാലത്ത് ബോണസ് അനുവദിക്കാത്തതിനേത്തുടര്ന്നാണ് കൊച്ചി വാഴക്കാലയില് പ്രവര്ത്തിക്കുന്ന ഓഫീസിലെ ജീവനക്കാര് സംഘടിക്കുകയും കെടിഎംഎസ് എന്ന ട്രേഡ് യൂണിയന്റെ ഘടകം രൂപാകരിക്കുകയും ചെയ്തത്. ഒക്ടോബര് 19ന് സൂര്യ ടിവിയുടെ 18-ാം ജന്മദിനത്തില് ഓഫീസിനു മുന്നില് ജീവനക്കാര് കുത്തിയിരുന്നു പ്രതിഷേധിച്ചതാണ് മാനേജ്മെന്റിനെ പ്രകോപിപ്പിച്ചത്.
 | 

സൂര്യ ടിവിയില്‍ മാനേജ്‌മെന്റിനെതിരേ പ്രതിഷേധിച്ച ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പകപോക്കല്‍ നടപടിയെന്ന് ജീവനക്കാര്‍

കൊച്ചി: ശമ്പള വര്‍ദ്ധനയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി പ്രക്ഷോഭം നടത്തുകയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ജീവനക്കാര്‍ക്ക് സൂര്യ ടിവിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഓണക്കാലത്ത് ബോണസ് അനുവദിക്കാത്തതിനേത്തുടര്‍ന്നാണ് കൊച്ചി വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ജീവനക്കാര്‍ സംഘടിക്കുകയും കെടിഎംഎസ് എന്ന ട്രേഡ് യൂണിയന്റെ ഘടകം രൂപീകരിക്കുകയും ചെയ്തത്. ഒക്ടോബര്‍ 19ന് സൂര്യ ടിവിയുടെ 18-ാം ജന്മദിനത്തില്‍ ഓഫീസിനു മുന്നില്‍ ജീവനക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതാണ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്.

ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ മറ്റു ജീവനക്കാരെ പ്രേരിപ്പിച്ചു, സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് ഷോകോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ കാരണം ബോധ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇത് പ്രതികാര നടപടിയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഒത്തു കൂടിയതെന്നും ഡ്യൂട്ടിക്കു ശേഷവും ജോലി ചെയ്ത് അതിനായെടുത്ത സമയനഷ്ടം പരിഹരിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ദീപാവലി സമയത്ത് ലഭിക്കേണ്ട ബോണസ് സൂര്യ ടിവി ജീവനക്കാര്‍ക്ക് തടഞ്ഞു വെച്ചിരിക്കുകയാണെന്നും സണ്‍ നെറ്റ് വര്‍ക്കിലെ മറ്റെല്ലാ ജീവനക്കാര്‍ക്കും വെള്ളിയാഴ്ച തന്നെ ബോണസ് വിതരണം ചെയ്തു കഴിഞ്ഞെന്നും ജീവനക്കാര്‍ അറിയിച്ചു,

ബോണസും ശമ്പള വര്‍ദ്ധനവും നിഷേധിക്കുന്നതിനെതിരേ സെപ്റ്റംബറില്‍ ജീവനക്കാര്‍ സിഇഒയെയും എച്ച്ആര്‍ മാനേജരെയും ഉപരോധിച്ചിരുന്നു. അന്ന് രൂപീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ജീവനക്കാര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നത്. 140ഓളം വരുന്ന ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.